രാമലീലയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും വമ്പന്‍ തിരക്ക്

Advertisement

രാമലീല ബോക്സോഫീസില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ്. ആദ്യ ഷോ മുതല്‍ ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് സ്ത്രീ പ്രേക്ഷകരുടെയും തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന് ഇത്രയും പോസിറ്റീവ് റെസ്പോണ്‍സ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

Advertisement

2015ല്‍ എത്തിയ ടു കണ്‍ട്രീസ്, ചന്ദ്രേട്ടന്‍ എവിടെയാ, 2012 ല്‍ വന്ന മൈ ബോസ് എന്നീ ചിത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ശരാശരിയില്‍ താഴെ നിലവാരമുള്ള സിനിമകളില്‍ ആയിരുന്നു കഴിഞ്ഞ ഒട്ടേറെ വര്‍ഷമായി ദിലീപ് അഭിനയിച്ചു പോന്നിരുന്നത്.

ഇത്തവണ കളം മാറ്റി ചവുട്ടിയ ദിലീപിനെ കുടുംബ പ്രേക്ഷകരും സ്വീകരിക്കുന്നു എന്നതാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ടുകള്‍ പറയുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close