ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ചെ 3 മണിക്ക് സ്പെഷ്യല്‍ ഷോ

Advertisement

ദിലീപ് നായകനായി എത്തിയ രാമലീല ബോക്സോഫീസില്‍ കളക്ഷന്‍ കൊയ്യുകയാണ്. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിവസം തൊട്ട് ചിത്രത്തിന് ലഭിക്കുന്നത്. ജനങ്ങളുടെ തിരക്ക് മൂലം പല തിയേറ്ററുകളിലും രാത്രി സ്പെഷ്യല്‍ ഷോകള്‍ നടക്കുന്നുണ്ട്.

dileep, Ramaleela malayalam movie, onlookers media

Advertisement

രാമലീല വഴി ഒരു ചരിത്ര നേട്ടത്തിന് കൂടെയാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു സിനിമയ്ക്ക് പുലര്‍ച്ച 3 മണിക്ക് സ്പെഷ്യല്‍ ഷോ !! കുന്ദംകുളം ഭാവന തിയേറ്ററില്‍ ആണ് ജനത്തിരക്ക് മൂലം പുലര്‍ച്ച 3 മണിക്ക് സ്പെഷ്യല്‍ ഷോ വെച്ചത്.

ആദ്യ ദിവസത്തെക്കാള്‍ തിരക്ക് രണ്ടാം ദിവസം അനുഭവപ്പെടുന്നുണ്ട് എന്നാണ് തിയേറ്ററുകള്‍ പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആകുമോ രാമലീല എന്നാണ് സിനിമ ലോകം ആകാംഷയോടെ നോക്കുന്നത്.

dileep, Ramaleela malayalam movie, onlookers media

പുലിമുരുകന് ശേഷം ഇത്രയും തിരക്ക് കേരളത്തിലെ തിയേറ്ററുകളില്‍ ഉണ്ടായിട്ടില്ല എന്നാണ് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളും ഈ തിരക്ക് തുടരാനാണ് സാധ്യത.

dileep, Ramaleela malayalam movie, onlookers media

രാമലീല മലയാള സിനിമ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോഴും രാമലീലയിലെ നായകനായ ദിലീപ് ഇപ്പോളും ജയില്‍ തന്നെയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close