ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു

Advertisement

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ഒരുവേള സിനിമ റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന്‍ വരെ ശങ്ക ജനിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ നീങ്ങി കൊണ്ടിരുന്നത്.

ഒരു കൂട്ടം ആളുകള്‍ സിനിമ ഇറക്കുന്നത് തടയണം എന്ന നിലപാടുകള്‍ വ്യക്തമായി പുറത്തു വന്നതോടെ വലിയൊരു കൂട്ടം ആളുകള്‍ സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു.

Advertisement

ഉര്‍വശി ശാപം ഉപകാരമെന്നപോലെ ദിലീപിനെതിരെ തെളിയാതെ നില്‍ക്കുന്ന കേസ് രാമലീലയ്ക്ക് വലിയ പബ്ലിസിറ്റി തന്നെയാണ് നല്‍കിയിരിക്കുന്നത്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നേട്ടം ആണ് രാമലീല സ്വന്തമാക്കുന്നത്.

ramaleela malayalam movie, dileep, tomichan mulakupadam, ramaleela review, ramaleela release issue

ഇന്ത്യ ഒട്ടാകെ 191 തിയേറ്ററുകളില്‍ ആണ് ചിത്രം എത്തുന്നത്. 129 തിയേറ്ററുകള്‍ ആണ് കേരളത്തില്‍ മാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ദിലീപിന്‍റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു സിനിമ ആയിരിയ്ക്കും രാമലീല എന്ന്‍ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ ദിലീപിന്‍റെ വമ്പന്‍ തിരിച്ചു വരവിന് രാമലീല കാരണം ആകുമോ എന്ന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Advertisement

Copyright © 2017 onlookersmedia.

Press ESC to close