ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നാല് മലയാള സിനിമകൾ; ആട് ജീവിതവും ഭ്രമയുഗവും ലിസ്റ്റിൽ

Advertisement

അന്‍പത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം എത്തുകയാണ്. അതിന്റെ ആവേശത്തിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ. നവംബര്‍ 20 മതല്‍ 28വരെയാണ് ഗോവയിൽ ഈ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഇപ്പോഴിതാ ഈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളുടെ പ്രദര്‍ശന പട്ടികയില്‍ നാല് മലയാള ചിത്രങ്ങൾ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് 4 മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം, പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം, ആസിഫ് അലി നായകനായ ലെവല്‍ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങൾ. 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളുമാണ് പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ ഫീച്ചർ ഫിലിം പട്ടികയിലാണ് ഭ്രമയുഗവും ആടുജീവിതവും സ്ഥാനം നേടിയിരിക്കുന്നത്.

Advertisement

തമിഴില്‍ നിന്നും ജിഗർതണ്ട ഡബിൾ എക്‌സും തെലുങ്കില്‍ നിന്നും ചിന്ന കഥ കാടു, കൽക്കി 2898 എഡി, ഹിന്ദിയിൽ നിന്ന് മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ചിത്രങ്ങളും പനോരമയിൽ ഇടം നേടിയിട്ടുണ്ട്. മേളയിലെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഫീച്ചര്‍ ഫിലിം ‘സ്വതന്ത്ര വീർ സവർക്കർ’ ആണ്. രൺദീപ് ഹൂഡയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവർ വേഷമിട്ട ഈ ചിത്രം സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close