ടോപ് 250 ഇന്ത്യന്‍ സിനിമകളില്‍ 35 മലയാള ചിത്രങ്ങള്‍; മുന്നിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ഒപ്പം ഇന്ദ്രൻസും

Advertisement

ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് എന്ന ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി. അതിൽ 35 മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ലിസ്റ്റിൽ ഐഎംഡിബി പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരുടെ വോട്ടുകൾ ആണ് പരിഗണിച്ചിരിക്കുന്നത്.

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന മലയാള ചിത്രം എട്ടാം സ്ഥാനത്ത് വന്നപ്പോൾ, മോഹൻലാൽ നായകനായ മണിച്ചിത്രത്താഴ് ഒൻപതാം സ്ഥാനത്തും ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ് പതിനാലാം സ്ഥാനത്തുമാണ്. മോഹൻലാൽ ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മോഹൻലാൽ നായകനായ കിരീടം, ദൃശ്യം 2 , നാടോടിക്കാറ്റ്, ദൃശ്യം, ദേവാസുരം, ചിത്രം, ഇരുവർ, സ്ഫടികം, കമ്പനി, ഉന്നൈ പോൽ ഒരുവൻ എന്നിവയാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. മമ്മൂട്ടി നായകനായ പേരന്പ് 59 ആം സ്ഥാനത്തും പ്രാഞ്ചിയേട്ടൻ 181 ആം സ്ഥാനത്തും ഇടം നേടി. രജനികാന്ത് – മമ്മൂട്ടി ചിത്രമായ ദളപതിയും ലിസ്റ്റിലുണ്ട്.

Advertisement

ഇത് കൂടാതെ സന്ദേശം, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, മഞ്ഞുമ്മൽ ബോയ്സ്, ജനഗണമന, മഹേഷിന്റെ പ്രതികാരം, 2018 , ഉസ്താദ് ഹോട്ടൽ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, അയ്യപ്പനും കോശിയും, ചാർളി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക് ഓഫ്, ഹൃദയം, ട്രാഫിക്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അഞ്ചാം പാതിരാ, ജോസഫ്, മെമ്മറീസ്, മാലിക്, മുംബൈ പോലീസ്, മുകുന്ദനുണ്ണി അസ്സോസിയേറ്സ്, അങ്കമാലി ഡയറീസ് എന്നിവയും ലിസ്റ്റിൽ ഇടം പിടിച്ച മലയാള ചിത്രങ്ങളാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close