മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ ‘രാജാവിന്റെ മകൻ’ ഇറങ്ങിയിട്ട് ഇന്നേക്ക് 32 വർഷം..

Advertisement

മലയാള സിനിമയുടെ നടനവിസ്മയമാണ് മോഹൻലാൽ. 1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ വില്ലനായാണ് മോഹൻലാൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഏകദേശം 6 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നത്. തമ്പി കണ്ണന്താനം സംവിധാനവും നിർമ്മാണവും നിർവഹിച്ച ‘രാജാവിന്റെ മകൻ’ എന്ന ചിത്രമാണ് മോഹൻലാൽ എന്ന നടന്റെ കരിയർ മാറ്റി മറിച്ചത്. സാധാരണ നായക വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ നായകനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. പ്രതിനായക സ്വഭാവുമുള്ള നായക വേഷം വളരെ അനായസത്തോട് കൂടിയാണ് മോഹൻലാൽ കൈകാര്യം ചെയ്തത്.

വിൻസെന്റ് ഗോമസ് എന്ന അധോലോകനായകനായി മോഹൻലാൽ വിസ്മയം തീർത്ത ‘രാജാവിന്റെ മകൻ’ ഇറങ്ങിയിട്ട് ഇന്നേക്ക് 32 വർഷങ്ങൾ തികയുകയാണ്. ജൂലൈ 17 1986ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഡെന്നിസ് ജോസിഫായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരുന്നത്. രാജീവനായിരുന്നു ചിത്രത്തിന്റെ കഥ ഒരുക്കിയിരുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി അവസാന നിമിഷം പിന്മാറിയ ശേഷമാണ് വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം മോഹൻലാലിനെ തേടിയെത്തിത്. അംബിക, രതീഷ്, സുരേഷ് ഗോപി, മോഹൻ ജോസ്, അടൂർ ഭാസി, കനകലത തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. എസ്. പി വെങ്കടേഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ജയണനൻ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

Advertisement

മോഹൻലാലിന്റേയും മലയാള സിനിമയുടെയും എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായ ‘രാജാവിന്റെ മകൻ’ കുറെയേറെ ഭാഷകളിലും റീമേക്ക് ചെയ്തിട്ടുണ്ട്. തമിഴിൽ- ‘മക്കൾ എൻ പക്കം’, കന്നഡയിൽ
– ‘ആതിരത മഹാരത’, തെലുഗ്- ‘അഹുതി’, ഹിന്ദിയിൽ- ‘കൻവാർലാൽ’ തുടങ്ങിയ ഭാഷകളിലും വലിയ വിജയം നേടാൻ സാധിച്ചു. നായിക അംബികക്ക് നടൻ മോഹൻലാലിനെക്കാൾ പ്രതിഫലം ലഭിച്ച ചിത്രം കൂടിയായിരുന്നു ‘രാജാവിന്റെ മകൻ’. 1986 എന്തുകൊണ്ടും മോഹൻലാൽ എന്ന നടന് ഭാഗ്യ വർഷമായിരുന്നു. മോഹൻലാലിന്റെ 34 ചിത്രങ്ങളാണ് ഒരു വർഷം മാത്രം പുറത്തിറങ്ങിയത്, അതിൽ കൂടുതലും സൂപ്പർ ഹിറ്റുകൾ. ആ വർഷം തന്നെയാണ് മലയാളത്തിലെ പുതിയ സൂപ്പർസ്റ്റാർ രൂപംകൊണ്ടതും, 32 വേഷം പിന്നിടുമ്പോളും ‘രാജാവിന്റെ മകൻ’ എന്ന ചിത്രം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close