ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ഷങ്കർ ചിത്രം എന്തിരൻ 2 ആഗോള വിപണിയിൽ നിന്ന് ഇപ്പോൾ തന്നെ 700 കോടി രൂപ കളക്ഷൻ നേടി മുന്നോട്ടു കുതിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയം ആണ് സമ്മിശ്ര പ്രതികരണങ്ങൾക്കു ഇടയിലും ഈ ബ്രഹ്മാണ്ഡ ചിത്രം നേടിയത്. ഇതിന്റെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 180 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി എന്ന് റിപ്പോർട്ടുകൾ പറയുന്നു. . 550 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ഐ മാക്സ് ത്രീഡി ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.
വസീഗരൻ , ചിട്ടി എന്നീ ഇരട്ട വേഷത്തിൽ രജനികാന്ത് എത്തിയ ഈ ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിച്ചത് വില്ലൻ വേഷം ആണ്. ആമി ജാക്സൺ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ലോകം മുഴുവൻ പതിനായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. നീരവ് ഷാ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ആന്റണി ആണ്. പൂർണ്ണമായും ഐ മാക്സ് ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ് എന്തിരൻ 2 . ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത് ടോമിച്ചൻ മുളകുപാടം ആണ്.