കമൽ ഹാസന്റെ വിക്രമിന് 13 വെട്ടുമായി സെൻസർ ബോർഡ്

Advertisement

ജൂൺ മൂന്നിനാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രമെന്ന മാസ്സ് എന്റെർറ്റൈനെർ റിലീസ് ചെയ്യാൻ പോകുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന ഈ ചിത്രം ഇതിനോടകം വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനഗരം, കൈതി, മാസ്റ്റർ എന്നീ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ലോകേഷ് ഒരുക്കിയ ചിത്രമെന്നത് മാത്രമല്ല അതിനു കാരണം. ഈ ചിത്രത്തിന്റെ വമ്പൻ താരനിരയും ഇതിനു ലഭിച്ച ഹൈപ്പിനു കാരണമായിട്ടുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് എന്നിവരും, ഒപ്പം അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. വമ്പൻ ആക്ഷൻ വയലൻസ് രംഗങ്ങൾ നിറഞ്ഞ ചിത്രമാണ് വിക്രമെന്ന് ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നു. ഏകദേശം മൂന്നു മണിക്കൂറോളമാണ് ഇതിന്റെ ദൈർഘ്യമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിന് പതിമൂന്നു കട്ടുകളാണ് സെൻസർ ബോർഡ് നിദേശിച്ചതെന്നും, അല്ലെങ്കിൽ ഇതിന്റെ ദൈർഘ്യം ഇതിലും കൂടുമായിരുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Advertisement

വയലൻസ് രംഗങ്ങൾക്കാണ് കൂടുതലും കത്രിക വീണതെന്നും, അതുപോലെ തന്നെ കഥാപാത്രങ്ങൾ അശ്‌ളീല പദങ്ങൾ ഉപയോഗിക്കുന്ന ഭാഗങ്ങളും ചിത്രത്തിൽ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. യു എ സർട്ടിഫിക്കറ്റ് ആണ് വിക്രമിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മോശം വാക്കുകളും ഡയലോഗുകളും കടുത്ത വയലൻസ് രംഗങ്ങളും എല്ലാത്തരം പ്രേക്ഷകർക്കും അനുയോജ്യമല്ല എന്ന് പറഞ്ഞാണ് ഇതിലെ സീനുകൾ പലതും മുറിച്ചു കളഞ്ഞിരിക്കുന്നതെന്നത് സിനിമ പ്രേമികളെ നിരാശപ്പെടുത്തുന്ന വാർത്തയാണ്. ലോകേഷ് കനകരാജ്, രത്‌നകുമാർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും നായകനായ കമൽ ഹാസൻ തന്നെയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close