സൗഹൃദത്തിന്റെ പുതിയ രസം പകരം തട്ടാശ്ശേരി കൂട്ടം എത്തുന്നു; ശ്രദ്ധ നേടി കാരക്ടർ പോസ്റ്ററുകൾ

Advertisement

സൗഹൃദ സംഘങ്ങളുടെ രസകരമായ ജീവിതം ആഘോഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ കൂടുതൽ ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. അത്തരമൊരു ചിത്രമായിരുന്നു ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കൾ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ വീണ്ടും ഒരു സൗഹൃദ സംഘത്തിന്റെ കഥ പറയുന്ന ചിത്രം നിർമ്മിച്ച് കൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് ദിലീപ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രത്തിന്റെ പേര് തട്ടാശ്ശേരി കൂട്ടം എന്നാണ്. ദിലീപിന്റെ അനുജൻ അനൂപ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

നവംബർ പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ് എന്നിവർ സൗഹൃദ സംഘത്തിലെ അംഗങ്ങളായി എത്തുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധ നേടുകയാണ്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന സഞ്ജയ്, ഇതിലെ നായികാ വേഷം ചെയ്യുന്ന പ്രിയംവദ അവതരിപ്പിക്കുന്ന ആതിര എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ വിജയ രാഘവൻ, സിദ്ദിഖ്, അപ്പു, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്. ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ഒരു വീഡിയോ ഗാനം എന്നിവ നമ്മുക്ക് നൽകിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close