
യുവ നടൻ നീരജ് മാധവ് വിവാഹിതനായി. യുവാക്കളുടെ പ്രിയങ്കരനായ നടൻ നീരജ് മാധവ് ഇന്ന് വിവാഹിതനായി. ബഡി, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ നീരജ് തന്റെ സ്വദസിദ്ധമായ അഭിനയം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിച്ചിരുന്നു. സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ നീരജ് മാധവനിന്റെ കരിയർ ഗ്രാഫ് ഉയർത്തിയവ ആയിരുന്നു. കഴിഞ്ഞ മാസം ആണ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഫേസ്‌ബുക്ക് വഴി പങ്ക് വെച്ച് നീരജ് വിവാഹകാര്യം ഏവരെയും അറിയിച്ചത്. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനു ഒടുവിൽ ആണ് വിവാഹം. കൊച്ചി ടി. സി. എസ് ലെ ജീവനക്കാരി ആണ് കോഴിക്കോട്കാരി ആയ വധു ദീപ്തി. പാരമ്പര്യ സമുദായ ആചാര പ്രകാരം ആണ് വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബ ക്ഷേത്രത്തിൽ വച്ചും തറവാട്ടിലും വച്ച് നടന്ന ചടങ്ങുകളിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഓങ്കെടുത്ത ആഘോഷങ്ങൾ ഒഴിവാക്കിയ വളരെ ലളിതവുമായ ചടങ്ങ് ആയിരുന്നു സംഘടിപ്പിച്ചത്.
ചിത്രങ്ങൾ കാണാം
നീരജിനു ആശംസകളുമായി സിനിമ രംഗത്തെ പ്രമുഖർ ഇതിനോടകം എത്തി തുടങ്ങി. കൂട്ടുകാർക്കും സിനിമ പ്രവർത്തകർക്കും മാത്രമായുള്ള പരിപാടികൾ തുടർ ദിവസങ്ങളിൽ നടക്കും. ചെറിയ ചില ഹാസ്യ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നീരജ് തന്റെ അഭിനയത്തികവ് കൊണ്ട് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. പിന്നീട നായക സ്ഥാനത്തേക്ക് ഉയർന്ന നീരജ് മാധവ് ലവ കുശ എന്ന ചിത്രത്തിലൂടെ എഴുത്തിലേക്കും തിരിയുകയുണ്ടായി.