രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ..

Advertisement

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക് ദർബാർ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പുതിയ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ള ഷർട്ടും മുണ്ടുമുടുത്ത്, രാഷ്ട്രീയക്കാരന്റെ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഡൽഹി പ്രസാദ് ദീനദയാലൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത നടനും സംവിധായകനുമായ പാർത്ഥിപനാണ്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ട് ഈ ചിത്രത്തിൽ മലയാള നടി മഞ്ജിമ മോഹൻ എത്തുമ്പോൾ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് അദിതി റാവു ആണ്. സിംഗം എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പകുതിയോളം ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ ബാക്കി ഭാഗം ലോക്ക് ഡൌൺ വിലക്കുകൾ തീർന്നാലുടൻ തന്നെ ചിത്രീകരിക്കും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി തന്നെയാണ് ഈ ചിത്രമൊരുക്കുന്നത്. വിജയ് സേതുപതിയുടെ ഒട്ടേറെ ചിത്രങ്ങളാണ് ഇപ്പോൾ റിലീസ് കാത്തിരിക്കുന്നത്. ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നത്. ആ ചിത്രം ദീപാവലിക്കോ പൊങ്കലിനോ ആവും റിലീസ് ചെയ്യുക എന്നാണ് വിവരം. തമിഴിൽ കൈ നിറയെ ചിത്രങ്ങളുള്ള വിജയ് സേതുപതി ഇപ്പോൾ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. ആമിർ ഖാൻ നായകനായ ലാൽ സിംഗ് ചദ്ദ എന്ന ചിത്രത്തിലെ ഒരു അതിഥി വേഷത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close