സോഷ്യൽ മീഡിയയിൽ ട്രെൻഡായി ബറോസിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ മേക്കിങ് ചിത്രങ്ങൾ

Advertisement

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. അദ്ദേഹം തന്നെ ടൈറ്റിൽ വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഫൈനൽ ഷെഡ്യൂളാണ് ഇനി ബാക്കിയുള്ളത്. അതിന്റെ ചിത്രീകരണം പോർച്ചുഗലിൽ ആയിരിക്കുമെന്നാണ് സൂചന. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ നടന്മാരും വേഷമിടുന്നു. മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിലഭിക്കുന്നത്. ഏറ്റവും നൂതനമായ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ മേക്കിങ് സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഗ്രാവിറ്റി ഇല്ല്യൂഷൻ ഷോട്ടുകൾ ഒരുക്കുന്ന സ്റ്റില്ലുകളാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അതിൽ തന്റെ ഗംഭീരമായ ഗെറ്റപ്പിൽ മോഹൻലാലിനെയും നമ്മുക്ക് കാണാൻ സാധിക്കും. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ബി അജിത് കുമാർ ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ബ്രാഡ്‌ലി കാഡ്‌മാൻ വി എഫ് എക്സ് സൂപ്പർവൈസറായി എത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു സന്തോഷ് രാമൻ, സംഘട്ടനം ഒരുക്കിയിരിക്കുന്ന ജയ് ജകൃത് ടീം എന്നിവരാണ്. ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിലാവും ഈ ചിത്രം അവതരിപ്പിക്കുകയെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close