കേരളത്തിൽ നിന്ന് 50 കോടി; ചരിത്രമെഴുതി ദളപതിയുടെ ലിയോ

Advertisement

കേരളത്തിൽ നിന്നും 50 കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ ലിയോ. രജനികാന്ത് നായകനായ ജയിലറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ചിത്രം. റിലീസ് ചെയ്ത് 10 ദിവസം കൊണ്ടാണ് ലിയോ ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ നിന്ന് 58 കോടിയോളം ഗ്രോസ് നേടിയ ജയിലറിനെ ലിയോ മറികടക്കുമോ എന്നതാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡും ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ റെക്കോർഡും സ്ഥാപിച്ചിരുന്നു. ആദ്യ ദിനം കേരളത്തിൽ നിന്ന് 12 കോടി നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ നേടിയത് 32 കോടിയോളമായിരുന്നു. കേരളത്തിൽ നിന്ന് ലിയോ ഫൈനൽ ഗ്രോസ് എത്ര നേടുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. കേരളത്തിൽ നിന്ന് 60 കോടി നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി നേടാൻ ഫൈനൽ റണ്ണിൽ ലിയോക്ക് കഴിയുമോ എന്നതാണ് ആകാംക്ഷയോടെയാണ് ട്രേഡ് അനലിസ്റ്റുകൾ ഉറ്റു നോക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം 60 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ വളരെ കുറവാണ്. 2018 (89 കോടി), പുലി മുരുകൻ (86 കോടി), ബാഹുബലി 2 (75 കോടി), കെ ജി എഫ് 2 (67 കോടി), ലൂസിഫർ (66 കോടി) എന്നിവയാണ് കേരളത്തിൽ നിന്ന് മാത്രം 60 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രങ്ങൾ. ഈ ലിസ്റ്റിലേക്ക് കടന്നു വരാൻ കഴിഞ്ഞാൽ അത് ലിയോയെ സംബന്ധിച്ച് ഒരു വമ്പൻ നേട്ടമായി മാറും. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്ത ലിയോ നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം കൂടിയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close