മെഗാ ബ്ലോക്ക്ബസ്റ്ററായി മാളികപ്പുറം; കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ മാളികപ്പുറം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി പ്രദർശനം തുടരുകയാണ്. റീലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും അഭൂതപൂർവമായ ജനത്തിരക്കാണ് ഈ ചിത്രം കാണാൻ കേരളത്തിലെ സ്ക്രീനുകളിൽ അനുഭവപ്പെടുന്നത്. ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയതിനെക്കാൾ കൂടുതൽ തുക ഇതിന്റെ നാലാമത്തെ ആഴ്ചയിലെ ഞായറാഴ്ച നേടി എന്നത് തന്നെയാണ് ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്ന മഹാവിജയം നമ്മുക്ക് കാണിച്ചു തരുന്നത്. ഇപ്പോൾ ഇതിന്റെ ഏറ്റവും പുതിയ ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിൽ നിന്ന് ആദ്യ 31 ദിവസം കൊണ്ട് ഈ ചിത്രം നേടിയത് 34 കോടിയോളം ആണ്.

26 കോടിയോളം രൂപ നെറ്റ് ഗ്രോസ് ആയി നേടിയ മാളികപ്പുറം നേടിയ ഷെയർ 14 കോടിയോമാണ്. വമ്പൻ ലാഭമാണ് ഇതിലൂടെ നിർമ്മാതാക്കൾ നേടിയത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ്, പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്നിവയുടെ കേരള ഗ്രോസ് ഈ ചിത്രം മറികടന്നു. ടോട്ടൽ ബിസിനസായി 50 കോടി രൂപയും ഈ ചിത്രം നേടിക്കഴിഞ്ഞു. അഭിലാഷ് പിള്ളൈ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്. ദേവനന്ദ, ശ്രീപദ് എന്നീ ബാലതാരങ്ങളും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ സൈജു കുറുപ്പ്, രമേശ് പിഷാരടി, ശ്രീജിത് രവി, ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സമ്പത്ത് റാം, അജയ് വാസുദേവ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരിക്കുന്നു. വിഷ്ണു നാരായണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് രഞ്ജിൻ രാജ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.

Advertisement
Advertisement

Press ESC to close