പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍

Advertisement

സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്.

മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍.

Advertisement

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര വലിയൊരു കലക്ഷന്‍ നേടാന്‍ സഹായിച്ചത്. ചിത്രത്തില്‍ 25 മിനുറ്റോളം മാത്രമേ ദുല്‍ഖര്‍ ഉള്ളൂവെങ്കിലും ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനം കയ്യടി നേടുന്നു.

മട്ടാഞ്ചേരിയില്‍ പ്രാവ് വളര്‍ത്തലുമായി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥിരം കണ്ടു വരുന്ന രീതിയിലുള്ള കഥപറച്ചില്‍ രീതികള്‍ അല്ലാതെ ആദ്യാവസാനം മെയിക്കിങ്ങില്‍ പുതുമ കൊണ്ട് വരുന്നുണ്ട് സംവിധായകന്‍ സൌബിന്‍ ഷാഹിര്‍.

അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close