ചിയാൻ വിക്രമിന്റെ കോബ്ര; തമിഴ്‌നാട്ടിലെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് എത്തി

Advertisement

ഇന്നലെയാണ് ചിയാൻ വിക്രം നായകനായ ഏറ്റവും പുതിയ ചിത്രമായ കോബ്ര ആഗോള റിലീസായി എത്തിയത്. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിയാൻ വിക്രം എത്തുന്ന ഈ ചിത്രത്തിന് മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രമെന്ന പ്രേത്യേകതകൂടി ഉണ്ടായിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ എത്തിയ വിക്രം ചിത്രം. അതിനു ശേഷം മഹാൻ എന്ന കാർത്തിക് സുബ്ബരാജ്- വിക്രം ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി ആമസോൺ പ്രൈമിലാണ് എത്തിയത്. ഏതായാലും ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന കോബ്രക്ക് തമിഴ്‌നാട്ടിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. തമിഴ് നാട്ടിൽ നിന്ന് ഈ ചിത്രം ആദ്യ ദിനം നേടിയത് 12 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബീസ്റ്റും വിക്രവും കഴിഞ്ഞാല്‍ ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗ് കൂടി കോബ്ര നേടിയെന്നാണ് സൂചന.

കേരളത്തിൽ നിന്ന് 1.25 കോടിയാണ് ആദ്യ ദിനം ഈ ചിത്രം നേടിയത്. തമിഴ്നാട്ടില്‍ ഈ വര്‍ഷത്തെ തമിഴ് റിലീസുകളിലെ ടോപ്പ് 5 ഓപ്പണിങ് ലിസ്റ്റിൽ ഇടം പിടിച്ച കോബ്ര വലിയ വിജയം നേടുമെന്നാണ് വിക്രം ആരാധകർ പ്രതീക്ഷിക്കുന്നത്. ഇമൈക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്തിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടി നായികയായി എത്തിയിരിക്കുന്നു. റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നീ മലയാള താരങ്ങളും അഭിനയിച്ച ഈ ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എ ആർ റഹ്മാൻ ആണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close