‘ബോക്സ്ഓഫിസിൽ ജനപ്രിയ തരംഗം’ ആഗോള ഗ്രോസ് 20 കോടിയും പിന്നിട്ട് ജനപ്രിയന്റെ വോയ്‌സ് ഓഫ് സത്യനാഥൻ

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ വമ്പൻ തിരിച്ചു വരവിന് ചുക്കാൻ പിടിച്ച ചിത്രമാണ് റാഫി രചിച്ച് സംവിധാനം ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ. ഈ കഴിഞ്ഞ ജൂലൈ 28 ന് റിലീസ് ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. മൂന്നര വർഷത്തിന് ശേഷം തീയേറ്ററുകളിലെത്തിയ ഒരു ദിലീപ് ചിത്രത്തിന് ആരാധകരും കുടുംബ പ്രേക്ഷകരും നൽകിയത് വമ്പൻ സ്വീകരണമാണ്. ദിലീപിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന രംഗങ്ങളാണ് പിന്നീട് നമ്മൾ കേരളത്തിലെ സ്‌ക്രീനുകളിൽ കണ്ടത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടും പുറത്തു വന്നിരിക്കുകയാണ്. റിലീസ് ചെയ്ത് പതിമൂന്നോളം ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോൾ ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും കരസ്ഥമാക്കിയത് 20 കോടി രൂപയോളമാണ്.

കേരളത്തിൽ നിന്ന് മാത്രം 13 കോടിക്ക് മുകളിൽ നേടിയ വോയ്‌സ് ഓഫ് സത്യനാഥൻ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും വിദേശ മാർക്കറ്റിൽ നിന്നുമായി ഏഴു കോടിയോളവും സ്വന്തമാക്കി. ഇപ്പോഴും കേരളത്തിൽ മികച്ച പ്രേക്ഷക പിന്തുണ നേടി ഈ ചിത്രം പ്രദർശനം തുടരുകയാണ്. ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, വീണ നന്ദകുമാർ, ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈ വർഷം കേരളത്തിലെ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായി ഇതിനോടകം വോയ്‌സ് ഓഫ് സത്യനാഥൻ മാറിക്കഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close