മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം തീയേറ്റർ റൺ ഏകദേശം പൂർണ്ണമായി അവസാനിപ്പിച്ച് കഴിഞ്ഞു. ഏപ്രിൽ ഒന്നിന് ഒടിടി റിലീസ് ആവുന്നതോടെ ഈ ചിത്രത്തിന്റെ തീയേറ്റർ റൺ അവസാനിക്കും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ ബിസിനസ് എന്നിവയും പുറത്തു വന്നു കഴിഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 115 കോടി രൂപയാണ് ഈ ചിത്രം ആകെ മൊത്തം നടത്തിയ ബിസിനസ്സ്. തീയേറ്റർ ഗ്രോസ്, സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, മറ്റു റൈറ്റ്സ് എന്നിവ കൂട്ടിയാണ് ഈ 115 കോടി രൂപയുടെ ബിസിനസ്സ് ഈ ചിത്രം നടത്തിയത്. 23 കോടി രൂപയാണ് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്സ് കൂട്ടിയാൽ കിട്ടുന്ന തുക. ഭീഷ്മ പർവ്വം നേടിയ ആഗോള ഗ്രോസ് ഏകദേശം 82 കോടിയോളം ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഗ്രോസ്സർ ആണ് ഭീഷ്മ പർവ്വം.
അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മ പർവ്വം ഈ കഴിഞ്ഞ മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും കൂടി ചെയ്ത ഭീഷ്മ പർവ്വം, രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. സൗബിൻ ഷാഹിർ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവർ കൂടി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്.