ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

Advertisement

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ 22ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ആണ് സംവിധാനം.

കോമഡി, ത്രിൽ, ഫാന്റസി ഘടകങ്ങൾ കോർത്തിണക്കിയ ചിത്രമായിരിക്കും ‘ടൈറ്റൻസ്’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമാകുമെന്നാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്. ‘Different Games, Different Rules’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.

Advertisement

മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ. വിഷ്ണു ശർമ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിക്കുന്നു. മാജിക് ഫ്രെയിംസ് കേരളത്തിലും ഫാർസ് ഫിലിംസ് വിദേശത്തും ചിത്രം വിതരണം ചെയ്യും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close