“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

Advertisement

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു ശശിറാമിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി സംവിധായകൻ. ചിത്രത്തിലെ നായക വേഷത്തിന് 100 ശതമാനം അനുയോജ്യൻ ബിനു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് ബിനു “ഓട്ടം തുള്ളൽ” തിരക്കഥയെഴുതിയതെന്നും മികച്ച കലാകാരനായ ബിനുവിന് പ്രേക്ഷകരുടെ പിന്തുണയും അംഗീകാരവും ആവശ്യമാണെന്നും സംവിധായകൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Advertisement

നമസ്കാരം
ഇത് ബിനു ശശിറാം . ബിനു തൃക്കാക്കര എന്ന പേരിലാണ് നേരത്തെ അറിയപ്പെട്ടുകൊണ്ടിരുന്നത് .ഒരു ദിവസം രാത്രിയിൽ ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞു എന്റെ അടുത്ത് വരികയും ഓട്ടം തുള്ളലിന്റെ തിരക്കഥ എന്നെ വായിച്ചു കേൾപ്പിക്കുകയും എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.സിനിമ ചെയ്യാൻ തീരുമാനിക്കുന്നതിനുമുമ്പ് മനസ്സിൽ ആരാണ് നായകൻ എന്ന് ചോദിച്ചപ്പോൾ ബിനു ബിനുവിന്റെ പേര് തന്നെയാണ് പറഞ്ഞത് . അവൻ അവനെമനസ്സിൽ കണ്ട് എഴുതിയതായിരുന്നു. കച്ചവടം മൂല്യമുള്ള ഏതെങ്കിലും നായകനെ വെച്ച് ഈ ചെയ്യണമെന്ന് ആഗ്രഹിച്ച എൻറെ തീരുമാനം ബിനു പറഞ്ഞപ്പോൾ അതു തന്നെയാണ് ശരിയെന്ന് എനിക്ക് തോന്നി. ആ കഥാപാത്രത്തിന് 100% ചേർന്നത് ബിനു തന്നെയായിരുന്നു. തന്നെയായിരുന്നു. അത് നിങ്ങൾക്ക് ഈ സിനിമ കാണുമ്പോൾ മനസ്സിലാകും. അങ്ങനെയാണ് ഓട്ടം തുള്ളൽ എന്ന സിനിമ ഉണ്ടാകുന്നത് പക്ഷേ ഇത് പൂർണതയിൽ എത്തണമെങ്കിൽ തീയറ്ററിൽ തന്നെ പോയി നിങ്ങൾ ഇത് കാണുമ്പോഴാണ്. ഒരുപാട് കഷ്ടപ്പാടുകളുടെ നടുക്കിൽ നിന്നോടാണ് ബിനു ഈ തിരക്കഥഎഴുതിയത് .വളരെ മികച്ച ഒരു കലാകാരനാണ് ബിനു.പക്ഷേ നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ അംഗീകാരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവനു മുന്നോട്ട് യാത്ര ചെയ്യാൻ പറ്റൂ.വളരെ മികച്ച ഒരു വിഷയമാണ് ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തരം മികച്ച കലാകാരന്മാര്‍ വളർന്നുവരണമെങ്കിൽ അത് നിങ്ങളുടെ സപ്പോർട്ട് ആണ് ആദ്യം വേണ്ടത് തീർച്ചയായിട്ടും കണ്ടവരുടെ അഭിപ്രായം ചോദിച്ചിട്ട് നിങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട് .ഈ മികച്ച കലാകാരന് നിങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരം ആയിരിക്കും അത് മറിച്ചാണെങ്കിൽ അദ്ദേഹത്തിൻറെ മുന്നോട്ടുള്ള യാത്രയിൽ ചിലപ്പോൾ തടസ്സമായി മാറുകയും ചെയ്യും.ഇഷ്ടപെട്ടാൽ നിങ്ങൾ സപ്പോർട്ട് ചെയ്യുക കാണാൻ ആളു വരുമ്പോഴാണ് ഇത്തരം എഫർട്ടുകൾക്ക് വിലയുണ്ടാകുന്നത് .നിങ്ങൾ സപ്പോർട്ട് ചെയ്യണം അവൻ എഴുതിയ നായകനായ ഈ സിനിമയെ നിങ്ങൾ തഴഞ്ഞു കളയരുത് നിങ്ങൾ തെരഞ്ഞെടുക്കുന്ന നിങ്ങളുടെ സിനിമകളുടെ ലിസ്റ്റിൽ പാവം പിടിച്ച ബിനുവിന്റെ ഓട്ടം തുള്ളലും ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close