ആരാധകരെ ആവേശത്തിലാഴ്ത്തി യമണ്ടൻ ഡാൻസുമായി ദുൽകർ സൽമാൻ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

യുവ താരം ദുൽകർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം വരുന്ന 25 നു റിലീസ് ചെയ്യാൻ പോവുകയാണ്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. അതിന്റെ ഭാഗമായി ഇതിലെ ആദ്യ വീഡിയോ ഗാനവും റിലീസ് ചെയ്തു. മുറ്റത്തെ കൊമ്പിലെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയും ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് നാദിർഷായും ആണ്. ജാസി ഗിഫ്റ്, ബെന്നി ദയാൽ, സിയാ ഉൽ ഹഖ്, സുരാജ് എന്നിവർ ചേർന്നാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. കളർഫുൾ ദൃശ്യങ്ങളും അടിപൊളി നൃത്തവും എല്ലാമായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത ദുൽകർ സൽമാന്റെ കിടിലൻ പ്രകടനം തന്നെയാണ്

സംയുക്ത മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സലിം കുമാർ എന്നിവരും ഈ ഗാനത്തിന്റെ ഭാഗമാണ്. സംയുകത മേനോൻ, നിഖില വിമൽ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ രചിച്ചു പ്രശസ്തരായ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് എന്നിവർ ചേർന്നാണ്.ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു ദുൽകർ സൽമാൻ നായകനായ ഒരു മലയാള  ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന് ട്രൈലെർ ഉണ്ടാവില്ല എന്നും അതിനു പകരം ആണ് ഈ ഗാനം പുറത്തു വിട്ടത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm