റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി അടുത്ത മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. നിവിൻ പോളി ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഇപ്പോൾ ഓരോ ദിവസവും നമ്മൾ ഈ ചിത്രത്തിന്റെ പല പല ഷൂട്ടിംഗ് വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിന് പുറകിൽ ഉള്ള അവരുടെ ശ്രമങ്ങൾ എങ്ങനെയായിരുന്നു എന്ന് പുറത്തു വിടുന്നത്. ആ കൂട്ടത്തിൽ അവർ പുറത്തു വിട്ട ഒന്നായിരുന്നു മുതലകൾ നിറഞ്ഞ ഒരു കുളത്തിലെ ചിത്രീകരണാനുഭവം. അത് ഈ ചിത്രത്തിലെ ഒരു ഗംഭീര രംഗം ആയിരിക്കും എന്നും അവർ പറഞ്ഞിരുന്നു.
We have mentioned about a "Crocodile Lake" where we have shot in #SriLanka in our #KochunniBehindStories. Here's a small glimpse while shooting Kayamkulam Kochunni in the same lake. #KayamkulamKochunni #RosshanAndrrews #NivinPauly #Mohanlal #Ithikarapakki #BobbySanjay #SreeGokulamMovies #GokulamGopalan
Posted by Kayamkulam Kochunni on Tuesday, July 31, 2018
എന്നാൽ കുറച്ചു പേര് അതിന്റെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വരികയും അതെല്ലാം പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തർ പെരുപ്പിച്ചു പറയുന്ന കാര്യങ്ങളാണെന്ന് വരെ പറഞ്ഞു പരത്തുകയും ചെയ്തു. ആ വിമർശനങ്ങൾക്കുള്ള മറുപടിയായി മുതലക്കുളത്തിൽ ഷൂട്ട് ചെയ്യുന്ന സമയത്തു മൊബൈലിൽ പകർത്തിയ ഒരു വീഡിയോ കായംകുളം കൊച്ചുണ്ണി ടീം ഇന്ന് പുറത്തു വിട്ടു. ആ വിഡിയോയിൽ നമ്മുക്ക് വ്യക്തമായി തന്നെ മുതലകൾ നിറഞ്ഞ ആ കുളവും അതിൽ മുതല നീന്തുന്നതും കാണാൻ സാധിക്കും. ശ്രീലങ്കയിൽ ആണ് ഈ മുതലക്കുളം സ്ഥിതി ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ക്ലൈമാക്സ് അടക്കം ഷൂട്ട് ചെയ്തത് ശ്രീലങ്കയിൽ ആണ്. ഏതായാലും മുതലക്കുളത്തിലെ ഷൂട്ടിംഗ് അനുഭവങ്ങൾ സത്യമാണെന്നു വിമർശകരെ കൂടി ബോധ്യപ്പെടുത്തി ഫുൾ സ്വിങ്ങിലാണ് കായംകുളം കൊച്ചുണ്ണി മുന്നോട്ടു പോകുന്നത്. വരുന്ന ആഗസ്ത് പതിനഞ്ചിനു കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യും.