ദളപതി ഇനി തലൈവർ ആയി മാറുമോ?; മറുപടി പറഞ്ഞു വിജയ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു ടെലിവിഷൻ അഭിമുഖവുമായി എത്തിയ ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. സൺ ടിവിക്കു വേണ്ടി സംവിധായകൻ നെൽസൺ ദിലീപ്കുമാർ ആണ് ഈ അഭിമുഖം നടത്തിയത്. അതിൽ നെൽസൺ ചോദിച്ച കിടിലൻ ചോദ്യങ്ങൾക്കു അതിലും കിടിലൻ മറുപടിയാണ് വിജയ് നൽകിയത് എന്നതും ശ്രദ്ധേയമായി. ഒട്ടേറെ കാര്യങ്ങൾ തുറന്നു പറഞ്ഞ അദ്ദേഹം തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ട്. ഇളയ ദളപതി എന്നറിയപ്പെട്ടിരുന്ന വിജയ് ഇപ്പോൾ അറിയപ്പെടുന്നത് ദളപതി വിജയ് എന്നാണ്. ഇനി അതും മാറി തലൈവർ വിജയ് ആവുമോ എന്നതായിരുന്നു നെൽസന്റെ ചോദ്യങ്ങളിൽ ഒന്ന്. വിജയ് ഇളയദളപതി ആയിരിക്കുന്ന കാലം മുതൽ തന്നെ താൻ വലിയൊരു വിജയ് ആരാധകൻ ആണെന്ന് നെൽസൺ പറയുന്നുണ്ട്.

ഇളയ ദളപതി, ദളപതി എന്നീ ടൈറ്റിലുകൾ സ്‌ക്രീനിൽ തെളിയുമ്പോൾ താൻ ഉൾപ്പെടെയുള്ള ആരാധകരുടെ ആവേശം വളരെ വലുത് ആണെന്നും നെൽസൺ പറയുന്നു. ഇതെല്ലാം ആരാധകർ തന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞ വിജയ്, തന്നെ ഇളയദളപതി ആക്കിയതും പിന്നീട് ദളപതി ആക്കിയതും തൻറെ പ്രേക്ഷകർ ആണെന്നും പറയുന്നു. അവർ കാണിക്കുന്ന ആ സ്നേഹത്തോടു തനിക്ക് എപ്പോഴും നന്ദിയുണ്ടെന്നും നാളെ താൻ തലൈവർ ആവണമോയെന്നു തീരുമാനിക്കുന്നതും പ്രേക്ഷകർ തന്നെയാണെന്നും വിജയ് മറുപടി നൽകി. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ വിജയ് ചിത്രമായ ബീസ്റ്റ് ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. സൺ പിക്ചേഴ്സ് ആണ് ബീസ്റ്റ് എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author