കോട്ടയം കുഞ്ഞച്ചൻ എന്തുകൊണ്ട് ചെയ്യുന്നില്ല?; കാരണം വെളിപ്പെടുത്തി വിജയ് ബാബു..!

Advertisement

ഡെന്നിസ് ജോസഫ് രചിച്ചു, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്തു 1990 ൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. അതിനു ശേഷം മിനി സ്‌ക്രീനിലൂടെയും വലിയ ജനപ്രീതി നേടിയ ഈ ചിത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ആരാധകർ ഏറെയുണ്ട്. അതിനിടക്ക്, ഏതാനും വർഷങ്ങൾക്കു മുൻപ് ഇതിനു ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ചിത്രം നിർമ്മിക്കാനിരുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ്. പക്ഷെ ആ രണ്ടാം ഭാഗം നടന്നില്ല എന്ന് മാത്രമല്ല അത് ഉണ്ടാവുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവും ഇല്ല. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കാനിരുന്ന വിജയ് ബാബു അതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.

അതിന്റെ കഥയോ തിരക്കഥയോ ഇതുവരെ സെറ്റ് ആയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. കോട്ടയം കുഞ്ഞച്ചൻ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രം ആണെന്നും അതിനെ വീണ്ടും കൊണ്ട് വരുമ്പോൾ നമ്മുക്ക് നൂറു ശതമാനം ഉറപ്പുള്ള ഒരു കഥയും തിരക്കഥയും വേണം എന്നും അദ്ദേഹം പറയുന്നു. എന്നാൽ രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി തോന്നാത്തത് കൊണ്ട് അത്കൊണ്ട് മമ്മുക്കയുടെ അടുത്തേക്ക് പോലും പോയിട്ടില്ല എന്നും നിലവിൽ ആ പ്രൊജക്റ്റ് ചെയ്യുന്നില്ല എന്നും വിജയ് ബാബു പറയുന്നു. എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും നമ്മുക്ക് പൂർണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാൽ അത് നടന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത നടൻ സത്യന്റെ ബയോപിക്, അതുപോലെ ത്രീഡിയിൽ ഒരുക്കുന്ന ആട് 3 പോലുള്ള വലിയ പ്രൊജെക്ടുകൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഫ്രൈഡേ ഫിലിം ഹൌസ് എന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close