‘ജിമ്മിക്കി കമ്മൽ’ യൂ ട്യൂബിൽ തിരുമ്പി വന്ദിട്ടെന്ന് സൊല്ല് …

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികൾ ഏറെ ആഘോഷമാക്കി മാറ്റിയ ഗാനമാണ് ‘ജിമ്മിക്കി കമ്മൽ’. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വെളിപാടിന്റെ പുസ്തകം’. ലാൽ ജോസ്- മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നുയിത്. ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയത് ‘ജിമ്മിക്കി കമ്മൽ’ എന്ന് തുടങ്ങുന്ന ഗാനം തന്നെയായിരുന്നു. ഗാനം കേരളത്തിന് പുറമേ അന്യ ഭാഷകളിലും തരംഗം സൃഷ്ട്ടിച്ചിരുന്നു. ഷെറിൽ എന്ന പെൺകുട്ടിയും പ്രശസ്തി നേടിയതും ഈ ഒരു ഗാനത്തിന് നൃത്ത ചുവടുകൾ വെച്ച ശേഷമായിരുന്നു. 80 മില്യൺ കാഴ്ചക്കാരായ ജിമ്മിക്കി കമ്മൽ ഗാനം അടുത്തിടെ യൂ ട്യൂബിൽ നിന്ന് റിമൂവ് ചെയ്യുകയുണ്ടായി. പിന്നീട് അമൃതയുടെ യൂ ട്യൂബ് ചാനലിൽ പുതിയ ഗാനമെന്നപ്പോലെ ആദ്യം മുതൽ കാഴ്ചക്കാരെ എണ്ണി തുടങ്ങുകയും ചെയ്തിരുന്നു. കോപ്പിറൈറ്റ് പ്രശ്നത്തെ തുടർന്നാണ് നീക്കം ചെയ്തത് എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ജിമ്മിക്കി കമ്മൽ നീക്കം ചെയ്തതിന് തുടർന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു : –

‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിരവധി പേര്‍ എന്നോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇപ്പോളാണ് ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നത്. 80 മില്യണോ അതിനു മുകളിലോ ആളുകളൾ ഇതിനോടകം ഗാനം കാണുകയുണ്ടായി . കോപ്പി റൈറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. അമൃത ചാനല്‍ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ വിഡിയോ സോങ് ജിമിക്കി കമ്മല്‍ തന്നെയാണ്. വെറും ഒരു കരാറിന്‍റെ ഭാഗമായാണ് ഇപ്പോള്‍ യുട്യൂബില്‍ നിന്ന് ആ വീഡിയോ എടുത്തുമാറ്റിയത്. ലോകം മുഴുവന്‍ ചുവടുവെച്ച ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളിയുടെ അഭിമാനം തന്നെയായിരുന്നു. യൂട്യൂബില്‍ നിന്നേ നിങ്ങള്‍ക്കത് എടുത്തു മാറ്റാന്‍ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തില്‍ ആ ഗാനം എന്നും നിലനിൽക്കു’.

ഷാൻ റഹ്‌മാന്റെ ഈ പ്രതികരണത്തിന് ശേഷം അപ്രത്യക്ഷമായി മാറിയ ‘ജിമ്മിക്കി കമ്മൽ’ എന്ന ഗാനം യൂ ട്യൂബിൽ തിരിച്ചു വന്നിരിക്കുകയാണ്. സത്യം ഓഡിയോസിന്റെ യൂ ട്യൂബ് ചാനലിലായിരുന്നു ജിമ്മിക്കി കമ്മൽ ഗാനം ആദ്യം പുറത്തിറങ്ങിയത് , എന്നാൽ വീണ്ടും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു റീ റിലീസ് ചെയ്തിരിക്കുകയാണ്. 81 മില്യൻ കാഴ്ചക്കാരായി ഗാനം വീണ്ടും വേട്ട ആരംഭിച്ചിരിക്കുകയാണ്. മലയാളികൾക്കും ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകനും എന്നും അഭിമാനിക്കാൻ സാധിക്കുന്ന ഒരു ഗാനം തന്നെയാണ് ‘ജിമ്മിക്കി കമ്മൽ’. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവേ’ എന്ന ഗാനമാണ് 74 മില്യൺ കാഴ്ചക്കാരായി രണ്ടാം സ്ഥാനത്തുള്ളത്, ഷാൻ റഹ്മാന്റെ സംഗീത സംവിധാനത്തിൽ പിറവിയെടുത്ത രണ്ട് ഗാനങ്ങളാണ് ഇന്നും യൂ ട്യൂബിൽമുന്നിട്ട് നിൽക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author