ഇപ്പോൾ സൂപ്പർ ഹിറ്റ് ആയി പ്രദർശനം തുടരുന്ന മലയാള ചിത്രമാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ചിത്രമായ വർണ്യത്തിൽ ആശങ്ക. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന പ്രേക്ഷകാഭിപ്രായവും നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം കൊണ്ടും ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബനും, സുരാജ് വെഞ്ഞാറമ്മൂടും മിന്നുന്ന പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചപ്പോൾ, മണികണ്ഠൻ ആചാരി, ചെമ്പൻ വിനോദ് , ഷൈൻ ടോം ചാക്കോ, രചന നാരായണൻ കുട്ടി എന്നിവരും തങ്ങളുടെ മികച്ച പ്രകടവും തന്നെ ചിത്രത്തിന് നൽകി. ഈ ചിത്രം മനോഹരമാക്കുന്നതിനു വേണ്ടി ഓരോ അഭിനേതാക്കളും തങ്ങളുടെ ഏറ്റവും മികച്ച ശ്രമം തന്നെയാണ് നൽകിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു കുഞ്ചാക്കോ ബോബന്റെ ഈ ചിത്രത്തിലെ ഒരു ഷൂട്ടിംഗ് രംഗമാണ്. ഡ്യൂപ്പിന്റെ പോലും സഹായമില്ലാതെ ഒരു ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്ന രംഗം ആണത്.
Varnyathil Ashanka Scene Shoot
Scene Shoot in Varnyathil Ashanka Thank you Sidharth Bharathan For #KavttaShivan
Posted by Kunchacko Boban on Tuesday, August 8, 2017
ചിത്രത്തിൽ ഏറെ കയ്യടി നേടിയ ഒരു രംഗം ആണിത്. ഏറെ അപകടം പിടിച്ച ഈ രംഗം വളരെ അനായാസകരമായി ആണ് കുഞ്ചാക്കോ ബോബൻ ചെയ്തത്. തന്റെ ജോലിയോടുള്ള ഈ നടന്റെ ആത്മാർപ്പണത്തിന്റെ കൂടി ഉദാഹരണമാണ് ഈ രംഗത്തെ അദ്ദേഹത്തിന്റെ പ്രകടനം എന്നും പറയാം. കണ്ടു നോക്ക് ആ രംഗം, ഒരു നിമിഷം നിങ്ങളും ഞെട്ടിപ്പോകും എന്ന് തീർച്ച.