Saturday, April 1

മനസ്സിലായി, കുവൈത്ത് വിജയൻ..ജോർജേ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ; മമ്മൂട്ടിയെ കണ്ട അനുഭവം വെളിപ്പെടുത്തി തിങ്കളാഴ്ച നിശ്ചയത്തിലെ താരം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കഴിഞ്ഞ വർഷമാണ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി സോണി ലൈവിലെത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ഹാസ്യം നിറഞ്ഞ രീതിയിൽ കഥ പറഞ്ഞ ഈ ചിത്രത്തിലെ ഈ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ തന്നെ കുവൈറ്റ് വിജയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് എന്ന നടൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുമ്പോൾ, അപ്രതീക്ഷിതമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കാണാൻ സാധിച്ചതിന്റെ അനുഭവം പങ്ക് വെക്കുകയാണ് മനോജ്. ഫേസ്ബുക്കിൽ മനോജ് കുറിച്ച വാക്കുകൾ ഇപ്പോൾ വലിയ രീതിയിലാണ് മമ്മൂട്ടി ആരാധകർ ഏറ്റെടുക്കുന്നത്.

തന്റെ ഫേസ്ബുക് പോസ്റ്റിൽ മനോജ് കുറിച്ച വാക്കുകൾ ഇങ്ങനെ, “എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു. . കഴിഞ്ഞ ദിവസങ്ങളിൽ ഏറണാകുളം ലാൽ മീഡിയയിൽ “പ്രണയ വിലാസം ” എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിങ്ങ് ആയിരുന്നു. ആദ്യ ദിനം ഡബ്ബിങ് കഴിഞ്ഞ് പിറ്റേന്ന് സ്റ്റുഡിയോയിലെത്തിയപ്പോൾ എല്ലാവരും ആരെയോ ബഹുമാനപൂർവ്വം കാത്തിരിക്കുന്ന ഒരു പ്രതീതി.. കാര്യം തിരക്കിയപ്പോൾ സന്തോഷപൂർവ്വം അറിയുന്നു സാക്ഷാൽ മമ്മൂക്ക ഡബ്ബിംഗിനായി വരുന്നു എന്ന്, സ്റ്റുഡിയോ സ്റ്റാഫ് എന്നോട് പറഞ്ഞു ” സത്യം പറയാലൊ കേട്ടയുടനെ എന്റെ “കിളി ” പോയി. പിന്നെ മമ്മൂക്കയെ കാണാനുള്ള ധൃതിയായ് . മമ്മൂക്ക വരുമ്പോൾ എന്നെ അറിയിക്കണേ എന്ന് സ്റ്റാഫിൽ ഒരാളെ സ്നേഹപൂർവ്വം ഏല്പിച്ച് ഞാൻ ഡബ്ബിങ് തുടർന്നു. ഇടയിലെപ്പോഴോ അയാൾ വന്ന് പറഞ്ഞു ” മമ്മൂക്ക ഡബ്ബിങ് കഴിഞ്ഞ് പുറത്തേക്കിറങ്ങാറായി. ഞാൻ ഉടൻ പുറത്തേക്ക് ഓടി . നിമിഷങ്ങൾക്കുള്ളിൽ മമ്മൂക്ക പുറത്തേക്ക് വരുന്നു. “നെറ്റിപട്ടം കെട്ടിയ ആന” എന്നൊക്കെ പറയാറില്ലെ … . ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി. “മമ്മൂക്ക ഞാൻ ” തിങ്കളാഴ്ച നിശ്ചയം ” പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു…”ആ… മനസ്സിലായി കുവൈത്ത് വിജയൻ …. സിനിമയിൽ കണ്ടത് പോലെ അല്ല … കാണാൻ ചെറുപ്പമാണല്ലോ… വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ.. എന്താ background മുമ്പ് അഭിനയിച്ചിട്ടുണ്ടോ?” . ഞാൻ പറഞ്ഞു തീയ്യറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ..

“ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക ഏറണാകുളത്ത് വെച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ പറഞ്ഞു ” മമ്മൂക്ക ഒരു ഫോട്ടോ ……..”വെളിയിൽ നിന്നെടുക്കാം ഇവിടെ light കുറവാണ്. അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു. പോകാനിറങ്ങുമ്പോൾ “പ്രിയൻ ഓട്ടത്തിലാണ് ” എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും ” ജോർജ്ജെ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ.” എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ…തൊണ്ടയിലെ വെള്ളവും വറ്റി…നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു. പോയ “കിളി” തിരിച്ച് വരാൻ വീണ്ടും സമയമെടുത്തു. ” മനോജേട്ടാ… നോക്കാം ” ക്യാബിനിൽ നിന്ന് വീണ്ടും വിളി …. ഡബിങ് തുടരുമ്പോഴും ഉള്ളിൽ സന്തോഷവും … ആരാധനയും കൂടി… കൂടി വന്നു..Thank you മമ്മൂക്കാ..”

Did you find apk for android? You can find new Free Android Games and apps.
Share.

About Author