Tuesday, May 30

സൂപ്പർതാര ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിതയോടെ ‘തമിഴ് പടം 2’ നാളെ പ്രദർശനത്തിനെത്തുന്നു…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തമിഴ് പടം 2’. ശിവയെ നായകനാക്കി സി. എസ് അമുദാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2010ൽ പുറത്തിറങ്ങിയ ‘തമിഴ് പടം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 8 വർഷത്തിന് ശേഷം വീണ്ടും അണിയറയിൽ ഒരുങ്ങുന്നത്. ദിശാ പാണ്ഡെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. തമിഴ് സിനിമകളെ കളിയാക്കികൊണ്ടുള്ള ഒരു മുഴുനീള സ്പൂഫ് ചിത്രമായിരുന്നു ആദ്യ ഭാഗം, എന്നാൽ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററുകളും ടീസറും പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശിക്കാന്താണ് ചിത്രം നിർമ്മിക്കുന്നത്.

കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രം നാളെയാണ് പ്രദർശനത്തിനെത്തുന്നത്. തമിഴ് നാട്ടിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്, സൂപ്പർസ്റ്റാർ ചിത്രങ്ങളെപ്പോലെ തന്നെ അതിരാവിലെ ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ശിവയെ പോലെ ഒരു താരത്തിന് സ്വപ്നം കാണാവുന്നതിലും വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. കേരളത്തിൽ ചിത്രം ജൂലൈ 20നാണ് പ്രദർശനത്തിനെത്തുക. തമിഴ് പടം രണ്ടാം ഭാഗത്തിന്റെ ടീസറിൽ തന്നെ പല പ്രമുഖ നടന്മാരുടെയും ചിത്രങ്ങളെ ആക്ഷേപഹാസ്യം എന്ന രീതിയിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. ചിത്രത്തിലെ എല്ലാ പോസ്റ്ററുകൾ പല നടന്മാരുടെയും ചിത്രങ്ങളോട് സാമ്യമുള്ളതാണ്. തമിഴ് സിനിമകളെ കൂടാതെ തമിഴ് നാട് രാഷ്ട്രീയത്തെയും ഭരണം ഘടനയെയും വളരെ രസകരമായി ചിത്രത്തിൽ പരിഹസിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കെ. ചന്ദ്രുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എൻ. കണ്ണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗോപി അമർനാഥ്. ടി. എസ് സുരേഷാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. കാർത്തിയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘കടയ് കുട്ടി സിങ്കം’ എന്ന ചിത്രമായിട്ടായിരിക്കും ‘തമിഴ് പടം 2’ ഏറ്റുമുട്ടുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author