സില്ലിനു ഒരു കാതലിനു ശേഷം ഒന്നിക്കാൻ സൂര്യ- ജ്യോതിക ടീം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴിലെ താരദമ്പതികൾ ആയ സൂര്യ- ജ്യോതിക ടീം വെള്ളിത്തിരയിലും പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോഡികൾ ആണ്. പൂവെല്ലാം കേട്ട്പാർ, ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകൻ, മായാവി, സില്ലിനു ഒരു കാതൽ എന്നിവയാണ് ഇവർ ഒരുമിച്ചു അഭിനയിച്ച ചിത്രങ്ങൾ. ഇപ്പോഴിതാ, പതിനാറു വർഷങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് എന്നുള്ള വാർത്തകൾ ആണ് വരുന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻറെ ഷൂട്ടിങ്ങ് മാർച്ച് അവസാനത്തോടെ ആരംഭിക്കും എന്നും ഈ ചിത്രത്തിൽ ബധിരനും മൂകനും ആയാണ് സൂര്യ അഭിനയിക്കുന്നത് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുര്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ സജീവമല്ലാതിരുന്ന ജ്യോതിക 2015 ഇൽ റിലീസ് ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ആണ് തിരിച്ചു വന്നത്. മലയാളി സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം മലയാള ചിത്രമായ ഹൌ ഓൾഡ് ആർ യു ന്റെ റീമേക് ആയിരുന്നു.

അതിനു ശേഷം മകളിർ മട്ടും, നാച്ചിയാർ, ചെക്ക ചിവന്ത വാനം, കാട്രിൻ മൊഴി, രാച്ചസി, തമ്പി, ജാക്ക്പോട്ട്, പൊന്മകൾ വന്താൽ, ഉടൻ പിറപ്പെ എന്നീ ചിത്രങ്ങളിലും ജ്യോതിക അഭിനയിച്ചു. പാണ്ഡിരാജ് ഒരുക്കിയ എതർക്കും തുനിന്ദവൻ ആണ് സൂര്യ നായകനായി എത്തുന്ന അടുത്ത റിലീസ്. ഇത് കൂടാതെ വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടി വാസൽ എന്ന ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്. സൂററായ് പോട്രൂ എന്ന വലിയ വിജയം നേടിയ ചിത്രത്തിന് ശേഷം സൂര്യ- സുധ കൊങ്ങര ടീം ഒന്നിക്കുന്ന ചിത്രവും വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൂര്യ- ജ്യോതിക ടീം ഒന്നിക്കാൻ പോകുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ലഭ്യമല്ല.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Did you find apk for android? You can find new Free Android Games and apps.
Share.

About Author