വീരപ്പ എന്ന കഥാപാത്രവുമായി ‘നീരാളി’ യിൽ വിസ്മയിപ്പിച്ച് സുരാജ് വെഞ്ഞാറമൂട്…

Advertisement

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരാളി’. സാധാരണ മലയാള സിനിമയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ‘നീരാളി’, ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ മലയാളത്തിലെ ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ എന്ന് തന്നെ വിശേഷിപ്പിക്കാം. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി എന്ന കഥാപാത്രത്തിന്റെ ജീവൻ- മരണ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പ്രകൃതി പ്രതിനായകനായിയെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. വർഷങ്ങൾക്ക് ശേഷം എവർ ഗ്രീൻ കൂട്ടുകെട്ടായ നാദിയ മൊയ്ദുവും- മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുതുമ ആഗ്രഹിക്കുന്ന ഓരോ സിനിമ പ്രേമികളും ശക്തമായ പിന്തുണയാണ് ചിത്രത്തിന് നൽകുന്നത്. തീയറ്ററുകളിൽ കുടുംബ പ്രേക്ഷകരും നീരാളിയെ തേടിയെത്തുന്നുണ്ട്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.

സണ്ണി എന്ന മോഹൻലാൽ കഥാപാത്രത്തോടൊപ്പം മുഴുനീള കഥാപാത്രമാണ് സുരാജും കൈകാര്യം ചെയ്യുന്നത്. വീരപ്പാ എന്ന കഥാപാത്രവുമായി സുരാജ് വിസ്മയിപ്പിച്ച എന്ന് തന്നെ പറയണം. ഹാസ്യ രംഗങ്ങളും വൈകാരിക രംഗങ്ങളിലും മികവുറ്റ പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. ഹാസ്യ സംഭാഷണങ്ങളിലൂടെ തീയറ്ററുകളിൽ ചിരി പടർത്തിയപ്പോൾ മറുവശത്ത് വൈകാരിക രംഗങ്ങളിൽ കാണികളെ കണ്ണീരിലാഴ്ത്തി.

Advertisement

അഭിനയ പ്രധാന്യമുള്ള ചിത്രങ്ങളിൽ കൂടുതലായി ഇപ്പോൾ അഭിനയിക്കുന്ന സുരാജിന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് വീരപ്പാ എന്ന കഥാപാത്രം. ബംഗ്ലൂർ മുതൽ കോഴിക്കോട് വരെയുള്ള യാത്രക്കിടയിലും സംഭിവിക്കുന്ന സംഭവവിഭുലമായ കാര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. മോഹൻലാൽ- സുരാജ് എന്നിവരുടെ കോംബിനേഷൻ രംഗങ്ങളും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. സ്റ്റീഫൻ ദേവസ്സിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ, ചിത്രത്തിലെ ഓരോ ഫ്രേമുകളും വേറെ തലത്തിലേക്ക് പ്രേക്ഷകരെയെത്തിച്ചിരുന്നു. എഡിറ്റിംഗ് വർക്കുകൾ അജോയ് വർമ്മയും സജിത് ഉണ്ണികൃഷ്ണനും ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പുതുമയാർന്ന ദൃശ്യാവിഷ്ക്കാരം മലയാളത്തിൽ ആഗ്രഹിക്കുന്ന ഏതൊരു സിനിമ പ്രേമിക്കും ചിത്രം നിരാശ സമ്മാനിക്കില്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close