ഷെർലക് ടോംസ് ട്രൈലെർ വൺ മില്ല്യൺ വ്യൂസ് മറികടന്നു മുന്നോട്ട്; പ്രേക്ഷക പ്രതീക്ഷ വാനോളം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ജനപ്രിയ നടൻ ബിജു മേനോൻ നായകൻ ആയി എത്തുന്ന ഷെർലക് ടോംസ് എന്ന കോമഡി എന്റെർറ്റൈനെർ സെപ്റ്റംബർ 29 നു കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒട്ടനവധി സൂപ്പർ ഹിറ്റ് എന്റെർറ്റൈനെറുകൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഷാഫി ആണ്. ഷാഫിയും സച്ചിയും നജിം കോയയും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ശ്രിന്ദയും മിയയും നായികമാർ ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ സലിം കുമാർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഹരീഷ് കണാരൻ, നോബി, കോട്ടയം നസിർ, റാഫി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയത് ഇന്നലെയാണ് . വമ്പൻ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്.

ഇതിനോടകം 10 ലക്ഷത്തിൽ അധികം ആളുകൾ ഈ ട്രൈലെർ കണ്ടു കഴിഞ്ഞു. ഗംഭീര അഭിപ്രായം ആണ് ഈ ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൊട്ടി ചിരിപ്പിക്കുന്ന രംഗങ്ങൾ അടങ്ങിയ ട്രൈലെർ, ചിത്രത്തിൽ ആവേശം നിറക്കുന്ന രംഗങ്ങളും സമൃദ്ധമാണെന്ന സൂചനയും നൽകുന്നു. അതുപോലെ തന്നെ ബിജു മേനോൻ, സലിം കുമാർ, ശ്രിന്ദ തുടങ്ങിയവരുടെ ഇടിവെട്ട് പ്രകടനത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നതെന്ന സൂചനയും ട്രൈലെർ നമ്മുക്ക് തരുന്നുണ്ട്.

ചിത്രത്തിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി കഴിഞ്ഞു. ബിജിപാൽ ആണ് ഈ ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്, 101 വെഡിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഫി ബിജു മേനോനും ആയി ഒന്നിച്ച ചിത്രമാണ് ഷെർലക് ടോംസ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author