വീണ്ടും ഷാഫി ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ സലിം കുമാർ എത്തുന്നു..ഷെർലക് ടോംസ് വരുന്നു..!

Advertisement

സലിം കുമാർ അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രീയപെട്ടതാണ്. തന്റേതായ ശൈലിയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുള്ള സലിം കുമാർ ദേശീയ അവാർഡും നേടിയിട്ടുണ്ട് എന്ന് മാത്രമല്ല കലാമൂല്യമുള്ള രണ്ടു ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. എങ്കിലും സലിം കുമാറിന്റെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ആണ് എന്നും മലയാളികൾക്ക് പ്രിയം , കുറച്ചു നാൾ അത്തരം വേഷങ്ങളിൽ നിന്ന് സലിംകുമാർ മാറി നിന്നെങ്കിലും കഴിഞ്ഞ വർഷം കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലും ഈ വർഷം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും മിന്നുന്ന പ്രകടനം നടത്തി കൊണ്ട് മലയാളികളുടെ ചിരിക്കുടുക്കയായ സലിം കുമാർ വമ്പൻ തിരിച്ചു വരവ് തന്നെ നടത്തി കഴിഞ്ഞു. ഇനി സലിം കുമാർ എത്തുന്നത് പ്രശസ്ത സംവിധായകൻ ഷാഫിക്കൊപ്പം ഷെർലക് ടോംസ്എന്ന ചിത്രത്തിലൂടെ ആണ്. ബിജു മേനോൻ നായകനാവുന്ന ഈ ചിത്രം ഈ വരുന്ന സെപ്തംബര് 29 നു പ്രദർശനം ആരംഭിക്കുകയാണ്.

Advertisement

ഒരുപാട് രസിപ്പിക്കുന്ന ഒരു വേഷമാണ് ഈ ചിത്രത്തിൽ സലിം കുമാർ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിലെ ഒരു ഗാനത്തിലെ സലിം കുമാറിന്റെ പ്രകടനം ഇപ്പോഴേ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സച്ചിയും ഷാഫിയും നജിം കോയയും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഷാഫി ചിത്രങ്ങളിൽ എന്നും സലിം കുമാറിന് മികച്ച വേഷങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. അതിൽ കൂടുതലും മലയാളത്തിലെ ക്ലാസിക് കോമഡി കഥാപാത്രങ്ങളും ആയി മാറിയിട്ടുണ്ട്.

വൺ മാൻ ഷോ എന്ന ചിത്രത്തിലെ ഭ്രാന്തൻ ഭാസ്കരൻ ആണ് അതിലെ ആദ്യത്തേത്. കയ്യിൽ ചന്ദനത്തിരിയും ആയി ഓടി നടക്കുന്ന ഭാസ്കരനും ചെലപ്പോ അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന ഭാസ്കരന്റെ സംഭാഷണവും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റ് ആണ്.

പിന്നീട് നമ്മൾ കണ്ട സലിം കുമാറിന്റെ ഷാഫി ചിത്രത്തിലെ ഒരു കിടിലൻ കഥാപാത്രം കല്യാണ രാമൻ എന്ന ചിത്രത്തിലെ പ്യാരി ആണ്. അതിലെ ഓരോ ഡയലോഗുകളും മലയാളികൾക്ക് പ്രീയപെട്ടതാണ്. അത്രയും ഹിറ്റ് സംഭാഷണങ്ങൾ ആണ് അതിലെ പ്യാരിയുടേത്.

പിന്നീട് എടുത്തു പറയേണ്ട കഥാപാത്രം ആണ് പുലിവാൽ കല്യാണത്തിലെ മണവാളൻ എന്ന സലിം കുമാർ കഥാപാത്രം. ഓരോ നിമിഷവും തന്റെ പൊങ്ങച്ചവും മണ്ടത്തരവും കൊണ്ട് പൊട്ടിച്ചിരിപ്പിച്ച ആളാണ് മണവാളൻ.

പിന്നെ നമ്മൾ കണ്ട ഷാഫി ചിത്രത്തിലെ ഹിറ്റ് സലിം കുമാർ കഥാപാത്രങ്ങൾ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ രാജാക്കണ്ണും മായാവി എന്ന ചിത്രത്തിലെ കണ്ണൻ സ്രാങ്കും ആണ്. ഈ രണ്ടു കഥാപാത്രങ്ങൾക്കും കിട്ടിയ സ്വീകരണം ചെറുതൊന്നും അല്ല. മേല്പറഞ്ഞ എല്ലാ കഥാപാത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിലെ ട്രോളർമാരുടെ പ്രധാന പണി ആയുധങ്ങൾ ആണെന്നതും ഈ കഥാപാത്രങ്ങൾക്ക് ക്ലാസിക് പദവി നൽകുന്നു. അത്തരത്തിൽ പെട്ട ഒന്നായി മാറട്ടെ ഷെർലക് ടോംസിലെ കഥാപാത്രം എന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close