ട്രോളന്മാരുടെ ഇഷ്ട കഥാപാത്രം ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമ ഉടനെയുണ്ടാവുമെന്ന് സംവിധായകൻ ഷാഫി..

Advertisement

ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് ‘ദശമൂലം ദാമു’. ഒരു കാലത്ത് രമണനും മണവാളനും മാത്രമായിരുന്നു ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്നത്, അടുത്തിടെയാണ് ദാമുവിന്റെ കടന്ന് വരവ്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ട്രോളുകളിൽ അദ്ദേഹം സ്ഥാനം പിടിച്ചു, ഇന്ന് മലയാളികൾ ഏറ്റവും അധികം ചർച്ച ചെയ്യുന്ന ഹാസ്യ കഥാപാത്രം ദശമൂലം ദാമുവാണെന് നിസംശയം പറയാൻ സാധിക്കും. 2009 പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിലെ ഹാസ്യ കഥാപാത്രമാണ് ദാമു. ഷാഫിയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിൽ ഏറെ ശ്രദ്ധേയമായത് മമ്മൂട്ടിയുടെ മല്ലയ്യ എന്ന കഥാപാത്രവും സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു എന്ന കഥാപാത്രവുമായിരുന്നു. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയ ചിത്രത്തിൽ സലിം കുമാറും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ദാമു പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകൻ ഷാഫിയോട് അടുത്തിടെ ട്രോളന്മാർ ഏറെ ആവശ്യപ്പെടുകയുണ്ടായി. ഒരു ബോംബ് കഥയുടെ റിലീസിനോട് അനുബന്ധിച്ചു സംവിധായകൻ വ്യക്തമായി മറുപടി ആദ്യം നൽകിയിരുന്നില്ല, എന്നാൽ ദശമൂലം ദാമു എന്ന ടൈറ്റിൽ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകൻ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്.

ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ടൈറ്റിൽ റോളിൽ സുരാജിനെ നായകനാക്കി ഒരു ചിത്രം വൈകാതെ ഉണ്ടാവുമെന്ന് ഷാഫി വ്യക്തമാക്കി. ദാമുവിനെ നായകനാക്കി ചെയ്യാൻ പറ്റിയ ഒരു കഥ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയ ദശമൂലം ദാമുവിന്റെ കഥയെ കുറിച്ചു സുരാജിനെ അറിയിക്കാൻ സാധിച്ചുവെന്നും താരം വളരെ സന്തോഷത്തിലാണന്ന് ഷാഫി അഭിപ്രായപ്പെട്ടു. ഒരു ബോംബ് കഥ എന്ന ചിത്രത്തിന് ശേഷം ഒരുപാട് ചിത്രങ്ങൾ അണിയറയിലുണ്ടെന്നും എങ്ങനെ തുടങ്ങുമെന്ന ആശങ്കയിലാണ് താനെന്ന് സംവിധായകൻ പറയുകയുണ്ടായി. ട്രോളന്മാരുടെ അഭ്യർത്ഥന മാനിച്ചു സാഹചര്യങ്ങൾ ഒത്തു വന്നാൽ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദാമുവിനെ നായകനാക്കി ഒരു ചിത്രം ചെയ്യുമെന്ന് സംവിധായകൻ ഉറപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close