സ്റ്റാൻഡ് അപ് കണ്ടിറങ്ങി നിറകണ്ണുകളോടെ രജിഷയും പ്രേക്ഷകരും

Advertisement

സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ് എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച ആണ് തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദനം ചൊരിയുന്ന ഈ ചിത്രം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുകയാണ്. ഉമേഷ് ഓമനക്കുട്ടൻ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രം കണ്ടിറങ്ങിയ നടി രജിഷയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രജിഷാ വിജയൻ, നിമിഷാ സജയൻ എന്നിവർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വളരെ സാമൂഹിക പ്രാധാന്യം ഉള്ള വിഷയം ആണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രം പ്രേക്ഷകരോടൊപ്പം കണ്ടിറങ്ങിയ രജിഷ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. പ്രായം പോലും നോക്കാതെ കൊച്ചു കുട്ടികളെ വരെ ലൈംഗികമായി ആക്രമിച്ചു എന്നുള്ള വാർത്തകൾ ഒക്കെ മാധ്യമങ്ങളിലൂടെ അറിയുമ്പോൾ വലിയ വിഷമം ആണ് തോന്നാറ് എന്നും അത് സ്‌ക്രീനിൽ കൂടി കാണുമ്പോൾ കൂടുതൽ വിഷമം വരുന്നു എന്നും രജിഷ പറയുന്നു. രജിഷയോടൊപ്പം പല പ്രേക്ഷകരും അമ്മമാർ വളരെ വൈകാരികമായാണ് ഈ ചിത്രം കണ്ടു പ്രതികരിച്ചത്. എന്തെങ്കിലും ഒരു മാറ്റം ഈ ചിത്രം കൊണ്ട് സമൂഹത്തിൽ വരുത്താൻ സാധിക്കണേ എന്ന പ്രാർഥന മാത്രം ആണ് തനിക്കു ഉള്ളത് എന്നും രജിഷ പറയുന്നു. മാൻ ഹോൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായിക ആണ് വിധു വിൻസെന്റ്. രജിഷ ഇതിൽ ദിയ എന്ന കഥാപാത്രം ആയി എത്തുമ്പോൾ കീർത്തി ആയാണ് നിമിഷ അഭിനയിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close