പുതുക്കോട്ടയിലെ പുതുമണവാളന് രണ്ടാം ഭാഗം; സൂപ്പർ ഹിറ്റ് ജോഡിയായ ജയറാം – പ്രേം കുമാർ ടീം വീണ്ടും..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമാ ആസ്വാദകർ ഒരിക്കലും മറക്കാത്ത രണ്ടു കഥാപാത്രങ്ങൾ ആണ് ഗാനഭൂഷണം ഗിരീഷ് കൊച്ചിനും ഗാനഭൂഷണം സതീഷ് കൊച്ചിനും. റാഫി- മെക്കാർട്ടിൻ ടീം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന സൂപ്പര്ഹിറ് ചിത്രത്തിൽ ജയറാമും പ്രേം കുമാറും അവതരിപ്പിച്ച കഥാപാത്രങ്ങൾ ആണത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പക്കാ കോമഡി എന്റെർറ്റൈനെർ ആയി വന്ന ഈ ചിത്രത്തിലെ കോമഡി രംഗങ്ങൾ ഇന്നും പ്രേക്ഷകർ മിനി സ്‌ക്രീനിലൂടെ ആവേശപൂർവമാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് ഫേസ്ബുക് ലൈവിലൂടെ സംവിധായകൻ റാഫിയും നടൻ പ്രേം കുമാറുമാണ് ഈ വാർത്ത പുറത്തു വിട്ടത്.

തങ്ങളുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ വീണ്ടും തിരശീലയിൽ എത്തുന്നു എന്നറിഞ്ഞ പ്രേക്ഷകർ ആവേശപൂർവമാണ് ഈ വാർത്തയെ സ്വീകരിക്കുന്നത്. സൂപ്പർ ഹിറ്റ് ജോഡിയായ ജയറാം- പ്രേം കുമാർ ടീം വീണ്ടും തിരശീലയിൽ തങ്ങളുടെ കോമഡി നമ്പറുകളുമായി എത്തുന്നു എന്നത് തന്നെയാണ് ഈ പ്രോജെക്ടിനെ ഇപ്പോഴേ പ്രേക്ഷകരുടെ ഇടയിൽ സംസാര വിഷയമാക്കിയത്. റാഫി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചവർണ്ണ തത്തയുടെ വമ്പൻ വിജയത്തോടെ ഒരു തിരിച്ചു വരവ് നടത്തിയ ജയറാം ഇനി കുടുംബങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്ന പ്രൊജെക്ടുകൾ ആണ് ചെയ്യാൻ താൽപര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി പ്രേം കുമാറും ഇപ്പോൾ മലയാള സിനിമയിൽ സജീവമാവുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author