നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പാർവതി ചിത്രം മൈസ്റ്റോറി യുടെ മോഷൻ പോസ്റ്റർ എത്തി. എന്ന് നിന്റെ മൊയ്‌ദീന് ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് മൈസ്റ്റോറി.
My Story – Official Motion Poster – Prithviraj | Parvathy | Ro…
#MyStory #Intro
Posted by Prithviraj Sukumaran on Friday, September 8, 2017
റൊമാന്റിക് ലൗ സ്റ്റോറി ആയിരിക്കും മൈസ്റ്റോറി എന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. എന്ന് നിന്റെ മൊയ്‌ദീൻ എന്ന ബ്ലോക്ക് ഓഫീസ് ഹിറ്റ് റൊമാന്റിക് ചിത്രത്തിന് ശേഷം പാർവതിയും പൃഥ്വിയും ഒന്നിക്കുന്ന മൈസ്റ്റോറിയുടെ വാർത്തകൾ വന്നത് മുതൽ ആരാധകർ ഏറെ കാത്തിരിപ്പിലാണ്.
നന്ദലാൽ, മനോജ് കെ ജയൻ, മണിയൻപിള്ള രാജു എന്നിവരാണ് മൈസ്റ്റോറി യിലെ മറ്റു താരങ്ങൾ. റോഷ്നി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് റോഷ്നി ദിനകറും ദിനകറും കൂടിയാണ്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച മൈസ്റ്റോറിക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്.
നിരവധി അവാർഡുകൾ കോസ്റ്റും ഡിസൈനിങ്ങിന് കരസ്ഥമാക്കിയ റോഷ്നി ദിനകരന്റെ ആദ്യ സംവിധാനസംരംഭമാണ് മൈസ്റ്റോറി