മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ്

Advertisement

പൃഥ്വിരാജ് – സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പുതിയ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു.

‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ ഷൈന്‍! നീ വളരുന്നത് കാണുന്നതാണ് ദാദയുടെയും മമ്മയുടെയും വലിയ സന്തോഷം എന്നാണ് പൃഥ്വിയുടെ ഫേസ്ബുക് പോസ്റ്റ്.

Advertisement

ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലങ്കരിക്കപ്പെട്ടവൾ എന്ന അർത്ഥം വരുന്ന അലംകൃത പേര് സുപ്രിയയാണ് നൽകിയത്. സെൻസ് എന്ന മറ്റൊരർത്ഥം കൂടി പേരിനുണ്ട്.

പൃഥ്വിയുടെ ആഗ്രഹമായിരുന്നു അലംകൃതയെ പോലൊരു മകൾ, മകൾക്ക് പൃഥ്വിയുടെ ദേഷ്യം ഉണ്ടെന്നാണ് സുപ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

2011 ഏപ്രിൽ 25നാണ് പൃഥ്വിയും സുപ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

ഓണചിത്രമായ ആദം ജോണ് ആണ് പൃഥ്വിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close