ജനപ്രിയ നായകൻ ദിലീപിന്റെ പ്രൊഫസ്സർ ഡിങ്കൻ ത്രീഡിയിൽ തന്നെ; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നായിക നമിത പ്രമോദ്..!

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രമായ പ്രൊഫസ്സർ ഡിങ്കന്റെ ചിത്രീകരണ ജോലികൾ പുരോഗമിക്കുകയാണ്. പ്രശസ്ത ക്യാമെറാമാനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരുക്കുന്നത് ത്രീഡിയിലാണ്. റാഫി തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ദിലീപും റാഫിയും മജീഷ്യന്മാരായി ആണ് എത്തുന്നത്. ഈ ചിത്രം ത്രീഡിയിൽ ആണ് ഒരുക്കുന്നത് എന്ന് ആദ്യം വാർത്തകൾ വന്നു എങ്കിലും പിന്നീട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ബജറ്റ് വെട്ടിക്കുറക്കാൻ ത്രീഡിയിൽ ചിത്രമൊരുക്കാനുള്ള പ്ലാൻ അണിയറ പ്രവർത്തകർ ഉപേക്ഷിച്ചു എന്നാണ്. പക്ഷെ പ്രഫസ്സർ ഡിങ്കൻ ത്രീഡിയിൽ തന്നെയാണ് ഒരുക്കുന്നത് എന്നത് സ്ഥിതീകരിച്ചു കൊണ്ട് ഈ ചിത്രത്തിലെ നായിക നമിത പ്രമോദ് തന്നെ ഇപ്പോൾ രംഗത്ത് വന്നു കഴിഞ്ഞു. കൂടാതെ തന്റെ ഷൂട്ടിംഗ് അനുഭവങ്ങളും നമിത തുറന്നു പറയുന്നു.

ഈ ചിത്രത്തിൽ റാഫി അവതരിപ്പിക്കുന്ന മജീഷ്യന്റെ മകൾ ആയാണ് താൻ അഭിനയിക്കുന്നത് എന്നും, താൻ മാജിക് ട്രിക്കുകൾ ഒന്നും ചെയ്യുന്നില്ല എങ്കിലും ദിലീപും റാഫിയും സിനിമക്കായി മാജിക് പഠിച്ചു എന്നും നമിത പറയുന്നു. സാധാരണ ചെയ്യുന്ന പോലെ ടു ഡി ക്യാമെറയിൽ ഷൂട്ട് ചെയ്തു ത്രീഡിയിലേക്കു മാറ്റിയെടുക്കുന്ന ചിത്രമല്ല പ്രൊഫസ്സർ ഡിങ്കൻ എന്നും, പൂർണ്ണമായും ത്രീഡി കാമറ ഉപയോഗിച്ച് തന്നെ ഷൂട്ട് ചെയ്യുന്ന ചിത്രമാണ് ഇതെന്നും നമിത പറയുന്നു. മുംബൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഈ ചിത്രത്തിന്റെ ത്രീഡി വിഭാഗത്തിൽ പ്രവർത്തിക്കുന്നത് എന്നും നമിത പറഞ്ഞു. ത്രീഡിയിൽ ഷൂട്ട് ചെയ്യുന്നത് കൊണ്ട് തന്നെ അഭിയിക്കുന്ന രീതിയിലും ധരിക്കുന്ന വസ്ത്രങ്ങളുടെ കളറിലും പോലും ഒരുപാട് മാറ്റങ്ങൾ ഉണ്ടെന്നും നമിത വെളിപ്പെടുത്തുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവ കൂടാതെ വിദേശ ഷെഡ്യൂളും ചിത്രത്തിന് ഉണ്ടെന്നും നമിത സൂചിപ്പിച്ചു. മിക്കവാറും അത് തായ്‌ലൻഡ് അല്ലെങ്കിൽ ദുബായ് ആവുമെന്നാണ് നമിത പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close