ആരാധകന്റെ കല്യാണത്തിന് ലാലേട്ടന്റെ ഗംഭീര സർപ്രൈസ്..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രായഭേദമന്യേ മലയാളത്തില്‍ ഏറ്റവും ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ എന്ന് നമുക്കെല്ലാവർക്കും അറിയാം. മോഹൻലാലിനേക്കാൾ വലിയ താരം മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും താര പദവിയിൽ മലയാളത്തിലെ ചക്രവർത്തിയാണ് അദ്ദേഹം. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരുടെ പട്ടികയിലും മോഹൻലാൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്നത് മോഹൻലാലിൻറെ ആരാധക ബാഹുല്യത്തിന് ഒരു കാരണമാണെങ്കിലും, മോഹൻലാൽ എന്ന വ്യക്തി തനിക്കു ചുറ്റുമുള്ളവരോട് പെരുമാറുന്ന രീതിയും അദ്ദേഹം അവർക്കു കൊടുക്കുന്ന സ്നേഹവും കരുതലും അദ്ദേഹത്തിന്റെ വിനയവുമെല്ലാം സമൂഹത്തിന്റെ എല്ലാ തുറയിൽ നിന്നുമുള്ളവരെയും അദ്ദേഹത്തിന്റെ കടുത്ത ആരാധകർ ആക്കുന്നു. കൊച്ചു കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ കടുത്ത മോഹൻലാൽ ആരാധകർ ആവുന്നത് ഇതുകൊണ്ടാണ്. ഇപ്പോഴിതാ തന്റെ ആരാധകരോട് അദ്ദേഹം കാണിക്കുന്ന കറയില്ലാത്ത സ്നേഹത്തിനു പുതിയ ഒരുദാഹരണം കൂടി. ഇന്ന് വിവാഹിതനാവുന്ന തന്റെ ഒരു കടുത്ത ആരാധകനു ഒരു വമ്പൻ സർപ്രൈസ് ഒരുക്കി കൊണ്ടാണ് മോഹൻലാൽ രംഗത്ത് വന്നത്.

മലപ്പുറം തവനൂർ സ്വദേശിയായ സജിനാണ് മോഹൻലാൽ ഞെട്ടിക്കുന്ന സർപ്രൈസ് ഒരുക്കിയത്. കടുത്ത മോഹന്‍ലാൽ ആരാധകൻ ആയ സജിൻ വിവാഹം ഉറപ്പിച്ച ശേഷം ആദ്യം ചെയ്തത് മനസ്സിൽ ദൈവത്തെ പോലെ കാണുന്ന ലാലേട്ടനെ കണ്ടു അനുഗ്രഹം വാങ്ങിക്കുക എന്നതായിരുന്നു .മാല്‍ദീവ്സിൽ ജോലി ചെയ്യുന സജിന്‍ മാർച്ചില്‍ വെക്കേഷന് വന്നപ്പോഴാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ അശ്വതിയും ആയുള്ള വിവാഹം ഉറപ്പിക്കുന്നത്. വിവാഹ തീയതി നിശ്ചയിച്ച ഉടന്‍ സജിൻ ആദ്യം പോയത് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ ഷൂട്ടിംഗ് സെറ്റില്‍ ലാലേട്ടനെ കാണുവാന്‍ ആണ്. തന്റെ വിവാഹത്തിന് ആദ്യം ക്ഷണിക്കുന്ന വ്യക്തി തന്റെ ലാലേട്ടൻ ആയിരിക്കണം എന്നത് മനസിൽ കുറിച്ചിരുന്നു സജിൻ.

ഒടിയൻ സെറ്റിൽ വെച്ച് സജിൻ ലാലേട്ടനെ കാണുകയും മേയ് മാസം 24 നു ഗുരുവായൂര്‍ വെച്ച് നടക്കുന്ന തന്റെ വിവാഹത്തിന്റെ ആദ്യ ക്ഷണം നൽകുകയും ചെയ്തു. സ്നേഹപൂർവ്വം ക്ഷണം സ്വീകരിച്ച ലാലേട്ടൻ ആകട്ടെ മേയ് മാസം പകുതിയോടെ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് ലണ്ടനിലേക്ക് പോകുന്നത് കാരണം വിവാഹത്തില്‍ പങ്കെടുക്കാന്‍ ആവില്ല എന്നറിയിക്കുകയും എല്ലാ മംഗളങ്ങളും അന്ന് തന്നെ ആശംസിക്കുകയും ചെയ്തിരുന്നു.

ജോലി തിരക്ക്കളിലേക്ക് കടന്ന സജിൻ വിവാഹത്തിനായി നാട്ടിൽ എത്തിയപ്പോള്‍ വരവേറ്റത് ലാലേട്ടൻ തനിക്കായി ഒരുക്കിയ ഞെട്ടിപ്പിക്കുന സർപ്രൈസ് ആയിരുന്നു. തന്റെ ആരാധകരെ അനിയന്‍മാരെ പോലെ സ്നേഹിക്കുന്ന ലാലേട്ടന്‍ ,ലണ്ടന്‍ യാത്രക്കിടയിലും സിനിമാ ചിത്രീകരണ തിരക്കുകൾകിടയിലും തന്റെ പ്രിയപ്പെട്ട ആരാധകന്റെ വിവാഹ ദിവസം ഓർത്തു വെയ്ക്കുകയും സർപ്രൈസ് ഗിഫ്റ്റ് ആയി വിവാഹമംഗളാശംസകള്‍ വീഡിയോ സന്ദേശത്തിലൂടെ അയച്ചു നൽകുകയും ചെയ്തു.

ജീവിതത്തിൽ തങ്ങൾക്കു കിട്ടിയ ഏറ്റവും വലിയ ഈ സമ്മാനത്തിനു, ലാലേട്ടൻ ലണ്ടനിൽ നിന്നും തിരിച്ചെത്തിയ ഉടന്‍ അദ്ദേഹത്തെ സന്ദർശിച്ചു ഈ സ്നേഹത്തിനു നന്ദി പറയാന്‍ കാത്തിരിക്കയാണ് മലപ്പുറം തവനൂർ സ്വദേശി സജിനും ഭാര്യ അശ്വതിയും. ഇതായിരിക്കാം ഓരോ മലയാളിയും പറയുന്നത്, ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ് എന്ന്. മോഹൻലാൽ തന്റെ ആരാധകനു കല്യാണ ആശംസകൾ അറിയിക്കുന്ന മനോഹരമായ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm