മോഹൻലാലിൻറെ മഹാഭാരതം ഓരോ ദിവസവും വലുതാകുന്നു: ഈ ചിത്രം വിസ്മയിപ്പിക്കുമെന്നു തീർച്ച

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ഒരുങ്ങുകയാണ് മഹാഭാരത എന്ന പേരിൽ. ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായക വേഷമവതരിപ്പിക്കുന്നത്. വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിദേശ വ്യവസായിയായ ബിആർ ഷെട്ടിയാണ്. 1000 കോടിയാണ് ഈ ചിത്രത്തിന്റെ മുതൽ മുടക്ക് എന്നതും ഇന്ത്യൻ സിനിമയിലെ വലിയ താരങ്ങൾ എല്ലാം ഈ ചിത്രത്തിന്റെ ഭാഗമായി എത്തും എന്നും നമ്മൾ നേരത്തെ അറിഞ്ഞു കഴിഞ്ഞു. പക്ഷെ ഈ ചിത്രം ഓരോ ദിവസം കഴിയുംതോറും വലുതായി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്നലെ വി എ ശ്രീകുമാർ മേനോൻ പുറത്തു വിട്ട വിവരമനുസരിച്ചു ഹോളിവുഡ് സംഘട്ടന സംവിധായകനായ ലീ വിറ്റാക്കർ മഹാഭാരതത്തിന്റെ സംഘട്ടനം ഒരുക്കും. ലീ വിറ്റാക്കറുമായി ശ്രീകുമാർ മേനോൻ കൂടികാഴ്ച നടത്തുകയും ചിത്രത്തിന്റെ കഥയും മറ്റു കാര്യങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. ലീ വിറ്റാക്കർ ചിത്രത്തിന്റെ ഭാഗമായി എത്തുമെന്ന് തന്നെയാണ് ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്, ട്വിറ്റെർ പോസ്റ്റുകളിലൂടെ സൂചിപ്പിക്കുന്നത്.

Advertisement

ഇന്ത്യൻ സിനിമയിൽ ആദ്യമായി അല്ല ഈ സംഘട്ടന വിദഗ്ദ്ധൻ ജോലി ചെയ്യാൻ പോകുന്നത്. ബാഹുബലി 2, വിശ്വരൂപം എന്നീ വലിയ ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട് ഇന്ത്യൻ സിനിമയിൽ. ലീ വിറ്റാക്കർ പ്രശസ്തനാകുന്നത് ഒട്ടനവധി വമ്പൻ ഹോളിവുഡ് ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയാണ്. പേൾ ഹാർബർ, ജുറാസിക് പാർക്ക് 3, ഡൈ ഹാർഡ് 4, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 5, എക്സ് മെൻ അപ്പൊകലിപ്‌സ് എന്നിവയിലൊക്കെ സംഘട്ടനം ഒരുക്കിയത് ലീ വിറ്റാക്കർ ആണ്.

സൂപ്പർ താരം രജനികാന്ത് നായകനായ ലിംഗ, വിക്രം നായകനായി എത്തിയ പത്തു എണ്ണറുദുക്കുള്ളയ്, ബാഹുബലി ഒന്നാം ഭാഗം എന്നിവയിലും ഇദ്ദേഹം സംഘട്ടന രംഗങ്ങൾ ഒരുക്കിയിരുന്നു. ഇപ്പോൾ ആമിർ ഖാൻ നായകനായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലും ഇദ്ദേഹമാണ് സംഘട്ടനം ഒരുക്കുന്നതെന്നാണ് വിവരം ലഭിക്കുന്നത്.

ഓസ്കാർ അവാർഡ് നേടിയ ഹോളിവുഡ് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ മഹാഭാരതത്തിന്റെ ഭാഗമായി വരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. എആർ റഹ്മാൻ സംഗീത സംവിധായകനായി വരുമെന്നും അതുപോലെ സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആവുമെന്നും സൂചനകൾ ഉണ്ട്.

പീറ്റർ ഹെയ്‌നും ഈ ചിത്രത്തിൽ;ഇ സംഘട്ടന വിദഗ്ദ്ധരുടെ ടീമിന്റെ ഭാഗമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറിലാണ് ആരംഭിക്കുക.

അതിനു മുൻപേ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒടിയൻ എന്ന ഫാന്റസി ത്രില്ലെർ സംവിധാനം ചെയ്യും. മഹാഭാരത എന്ന ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇൻ ഇന്ത്യ പ്ലാനിന്റെ ഭാഗമായി മാറിയേക്കും എന്ന വാർത്തകളും വരുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close