കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല. ദിലീപിന് സപ്പോട്ടുമായി മുരളി ഗോപി

Advertisement

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത മുതൽ ദിലീപിന് എതിരെ സിനിമ ലോകത്ത് നിന്നും രാഷ്ട്രീയ സാമൂഹിക രംഗത്ത് നിന്നും ഒട്ടേറെ പേർ രംഗത്ത് വന്നിരിക്കുകയാണ്. കോടതി വിധി വരുന്നതിന് മുന്നേ ദിലീപ് കുറ്റവാളിയാണ് എന്ന നിലയിലാണ് അധികപേരും സംസാരിക്കുന്നത്.

ദിലീപിനെ അനുകൂലിച്ചും ഏതാനും ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. MLA പിസി ജോർജ്, നടൻ സിദ്ദിക്ക്, മുൻ ഇന്ത്യൻ ക്രിക്കറ്റ് അംഗം ശ്രീശാന്ത് എന്നിവർക്ക് പിന്നാലെ എഴുത്തുകാരനും നടനുമായ മുരളി ഗോപിയും ദിലീപിനെ സപ്പോർട്ട് ചെയ്ത് എത്തിയിരിക്കുകയാണ്.

Advertisement

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം. മുരളി ഗോപി പറയുന്നു.

ദിലീപിന്‍റെ ഷൂട്ടിങ്ങ് മുടങ്ങി നില്‍ക്കുന്ന പുതിയ ചിത്രം കമ്മാരസംഭവം എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ദിലീപിന്‍റെ കേസില്‍ കുടുങ്ങി നില്‍ക്കുന്ന കമ്മാരസംഭവം ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close