ധനുഷിനും മഹേഷ് ബാബുവിനും ശേഷം ട്വിറ്റെർ ഭരിച്ചു മോഹൻലാൽ

Advertisement

മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ താരം എന്ന നിലയിലും ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ ബ്രാൻഡുകളിൽ ഒന്നാണ്. ദളപതി വിജയ്, സൂപ്പർ സ്റ്റാർ രജനികാന്ത് എന്നിവർ കഴിഞ്ഞാൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യം ഉള്ള നടൻ ആണ് മോഹൻലാൽ. ഇപ്പോഴിതാ ട്വിറ്ററിലും തന്റെ ആധിപത്യം മോഹൻലാൽ തുടരുകയാണ്. കഴിഞ്ഞ ദിവസത്തോടെ ട്വിറ്ററിൽ ആറു മില്യൺ ഫോള്ളോവെർസ് ആണ് മോഹൻലാലിന് ലഭിച്ചത്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഈ കാര്യത്തിൽ മോഹൻലാലിന് മുന്നിൽ ഉള്ളത് തമിഴ് നടൻ ധനുഷും തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവും മാത്രമാണ്.

ധനുഷിനും മഹേഷ് ബാബുവിനും ഏകദേശം ഒൻപതു മില്ല്യൺ ആണ് ട്വിറ്ററിൽ ഉള്ള ഫോളോവെഴ്സിന്റെ എണ്ണം. മലയാളത്തിൽ നിന്ന് ഈ കാര്യത്തിൽ മോഹൻലാലിന്റെ സ്ഥാനം ഒന്നാമത്. മലയാളത്തിൽ നിന്ന് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ഉള്ളത് യുവ താരം ദുൽഖർ സൽമാനാണ്. 1.8 മില്യൺ ആണ് ദുൽഖറിന് ട്വിറ്ററിൽ ഉള്ള ഫോളോവെഴ്സിന്റെ എണ്ണം. ഫേസ്ബുക്കിലും മോഹൻലാൽ, ദുൽഖർ, നിവിൻ പോളി എന്നിവരാണ് സോഷ്യൽ മീഡിയയിൽ ആധിപത്യം പുലർത്തുന്ന മലയാള നടൻമാർ. പത്തു വർഷം മുൻപാണ് മോഹൻലാൽ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങുന്നത്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനുമായി അടുത്ത സൗഹൃദം പുലർത്തുന്ന മോഹൻലാൽ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് ട്വിറ്ററിൽ എത്തിയത്. അന്ന് ആ കാര്യം വെളിപ്പെടുത്തി മോഹൻലാലിന്റെ ട്വിറ്റെർ പ്രവേശം പ്രഖ്യാപിച്ചു കൊണ്ട് അമിതാബ് ബച്ചനും ട്വീറ്റ് ചെയ്തിരുന്നു. ആമിർ ഖാനെയും ട്വിറ്ററിൽ എത്തിച്ചത് അമിതാബ് ബച്ചൻ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close