മിന്നൽ മുരളി ടോവിനോയ്ക്ക് എന്തുനേടിക്കൊടുത്തു; സൂര്യക്ക് സംഭവിച്ചത് കണ്ടില്ലേ; ആരോപണവുമായി ഫിയോക്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തത് നടൻ ടോവിനോ തോമസിന് ഒരു താരമെന്ന നിലയിൽ ഒരു നേട്ടവും ഉണ്ടാക്കി കൊടുത്തില്ല എന്നാരോപിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് കേരളത്തിലെ തീയേറ്റർ സംഘടനായ ഫിയോക്കും അതിന്റെ പ്രസിഡന്റ് ആയ വിജയകുമാറും. സിനിമ ഒ.ടി.ടിക്ക് നല്‍കുമ്പോള്‍ പ്രേക്ഷരുടെ മനസില്‍ നിന്നാണ് ഇത്തരം സിനിമയിലെ താരങ്ങള്‍ പോകുന്നത് എന്നും മിന്നല്‍ മുരളി തിയേറ്റില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന് തിയേറ്ററില്‍ ദുരനുഭവം ഉണ്ടാകില്ലായിരുന്നു എന്നും വിജയകുമാര്‍ പറഞ്ഞു. ടോവിനോ തോമസ്, സൂര്യ എന്നീ നടന്മാരുടെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ മിന്നൽ മുരളിയും ജയ് ഭീമും ഒടിടിയിലാണ് റിലീസ് ചെയ്തത് എന്നും എന്നാൽ അതിന്റെ ഗുണം പിന്നീട് തീയേറ്ററിൽ റിലീസ് ചെയ്ത അവരുടെ ചിത്രങ്ങൾക്ക് ഉണ്ടായില്ല എന്നും വിജയകുമാർ പറയുന്നു.

തിയേറ്ററുകള്‍ തങ്ങള്‍ക്ക് വേണ്ട എന്ന് ഏതെങ്കിലും താരങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ തിയേറ്ററുകാര്‍ക്കും അവരെ വേണ്ടായെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടെന്ന് ആണ് വിജയകുമാർ പറയുന്നത്. ടോവിവിനോ തോമസ് ഏറ്റവും കഠിനാധ്വാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി എന്നും പക്ഷെ അതിനു ഒടിടിയിൽ നിന്ന് ലഭിച്ച സ്വീകരണത്തിന്റെ ഗുണം നാരദൻ നല്ല ചിത്രമായിട്ടു കൂടി തീയേറ്ററിൽ നിന്നും ലഭിച്ചില്ല എന്നതാണ് വിജയകുമാർ ചൂണ്ടി കാണിക്കുന്നത്. സൂര്യ നായകനായി അടുത്തിടെ എത്തിയ എതർക്കും തുനിന്ദവൻ എന്ന ചിത്രവും തീയേറ്ററിൽ പരാജയപ്പെട്ടിരുന്നു. ദിലീപും ആന്റണി പെരുമ്പാവൂരും ഇപ്പോഴും ഫിയോകിന്റെ ചെയർമാനും വൈസ് ചെയർമാനും ആണെന്നും വിജയകുമാർ വെളിപ്പെടുത്തി. അതുപോലെ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് ഒടിടിക്കു നൽകിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിലക്കിയ നടപടി പിൻവലിച്ചു എന്നും അവർ അറിയിച്ചിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author