സഹപ്രവർത്തക ആയതു കൊണ്ട് പ്രതികരിക്കാതിരിക്കാനാവില്ല; റിമക്കെതിരെ ആഞ്ഞടിച്ചു മായാ മേനോൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത നടിയും മലയാളത്തിലെ വനിതാ സംഘടനയായ ഡബ്ള്യു സി സിയുടെ സജീവ പ്രവർത്തകയുമായ റിമ കല്ലിങ്കലിന്റെ പുതിയ പരാമർശം വിവാദങ്ങൾക്കു തിരി കൊളുത്തി കഴിഞ്ഞു. ഇത്തവണ തൃശൂർ പൂരത്തെ സംബന്ധിച്ച് ആണ് റിമയുടെ കമന്റ്. അതിനെതിരെ പ്രതികരിച്ചു കൊണ്ട് മലയാളത്തിലെ മറ്റൊരു നടിയായ മായ മേനോൻ രംഗത്ത് എത്തിക്കഴിഞ്ഞു. വിവാദത്തിനു ആസ്പദമായ റിമയുടെ കമന്റ് ഇങ്ങനെ, ” വിദേശത്തു ഒക്കെ വലിയ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ ?, അതുപോലെ നമ്മുക്ക് ഇവിടെ തുടങ്ങാം” എന്നാണ് തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ റിമയുടെ കമന്റ്. എന്നാൽ ഈ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മായ മേനോൻ.

സഹപ്രവർത്തക ആണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ട് കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടു ഉണ്ടെന്നു മായ മേനോൻ പറയുന്നു. നിങ്ങൾ ശെരിയായ ഒരു തൃശൂർക്കാരി ആണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു എന്നാണ് മായാ മേനോൻ റിമയോട് പറയുന്നത്. കാരണം അവിടെ എത്ര പുരുഷന്മാർ വരാറുണ്ടോ അത്രയും തന്നെ സ്ത്രീകളും വരാറുണ്ട് എന്നും അവിടെ പോകാതെ സ്ത്രീകൾ തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രം പോകാത്തത് ആണെന്നും മായാ മേനോൻ പറയുന്നു. അല്ലാതെ അവിടെ ആരും ഒരു സ്ത്രീയെയും തടഞ്ഞിട്ടില്ല എന്നും റിമ ഒരിക്കലും അവിടെ പോയിട്ടേ ഇല്ല എന്നും ഇതിൽ നിന്ന് മനസ്സിലാവുന്നു എന്നും മായാ മേനോൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. അതുകൊണ്ടു തന്നെ റിമയ്ക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നത് ആവും നല്ലതു എന്നും മായാ മേനോൻ പറഞ്ഞു നിർത്തുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm