റെക്കോർഡുകൾ കടപുഴക്കി മരക്കാർ പ്രീബുക്കിങ്‌ ; ചരിത്രവേഗത്തിൽ വിറ്റഴിഞ്ഞു ടിക്കറ്റുകൾ..!

Advertisement

മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ തീയേറ്റർ റിലീസ് ആയിരിക്കും എന്നുള്ള പ്രഖ്യാപനം വന്നത് രണ്ടു ദിവസം മുൻപാണ്. എന്നാൽ അതിനു ശേഷം ആരംഭിച്ച മരക്കാർ പ്രീ-ബുക്കിംഗ് മലയാള സിനിമയിലെ പുതിയ ചരിത്രമായി മാറുകയാണ്. മിന്നൽ വേഗത്തിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നത്. ആശീർവാദ് സിനിമാസിന്റെ കീഴിലുള്ള സ്‌ക്രീനുകളിലാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീർന്നു. അതിനൊപ്പം തന്നെ ചരിത്രമായി മാറുന്നത് മരക്കാർ ഫാൻസ്‌ ഷോകൾ ആണ്. ഇതിനോടകം 420 ഓളം ഫാൻസ്‌ ഷോകൾ ആണ് ഓൾ കേരളാ തലത്തിൽ തീരുമാനിക്കപെട്ടത്‌. അതിൽ തന്നെ എൺപതു ശതമാനത്തോളം ഫാൻസ്‌ ഷോകളും ഇപ്പോഴേ സോൾഡ് ഔട്ട് ആയി കഴിഞ്ഞു. ഇനിയും കൂടുതൽ ഫാൻസ്‌ ഷോകൾ കൂട്ടിച്ചേർക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

കേരളത്തിലെ ഏറ്റവും മികച്ച സ്‌ക്രീനായ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ ആദ്യ ദിനം 42 ഷോകൾ ആണ് മരക്കാരിനായി ചാർട്ട് ചെയ്തിരിക്കുന്നത്. ഇത് പുതിയ റെക്കോർഡ് ആണ്. അതുപോലെ തന്നെ കേരളത്തിലെ പ്രധാന സെന്ററുകളിൽ ഉള്ള വലിയ സ്‌ക്രീനുകളിൽ എല്ലാം തന്നെ 24 മണിക്കൂർ മാരത്തോൺ ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ രണ്ടായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ കൂടി എത്തുന്ന ഈ ചിത്രം ഗൾഫിലും വിദേശത്തും റെക്കോർഡ് റിലീസ് ആണ് ലക്‌ഷ്യം വെക്കുന്നത്. അഞ്ചു ഭാഷകളിൽ ആയി ഡിസംബർ രണ്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ഗൾഫിലും അമേരിക്കയിലും ഡിസംബർ ഒന്നിന് രാത്രി തന്നെ തുടങ്ങുന്ന പ്രീമിയർ ഷോകളിലൂടെ ആവും ഈ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുക എന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. മലയാള സിനിമയിലെ സകല റെക്കോർഡുകളും മരക്കാർ കടപുഴക്കും എന്നാണ് മലയാള സിനിമാ ലോകം തന്നെ വിശ്വസിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close