പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണ് തകർന്നപ്പോഴും ആളിക്കത്തിയത് മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്: മമ്മൂട്ടി

Advertisement

വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള നടനാണ് മമ്മൂട്ടി. മലയാളികളുടെ സങ്കടങ്ങളിൽ പങ്കുചേരുവാനും നാടിന് ആവശ്യം വരുമ്പോൾ സാധാരണക്കാരുടെ പ്രതിനിധി എന്ന പോലെ പ്രതികരിക്കുന്ന കാര്യത്തിലും മമ്മൂട്ടി എന്നും മുൻപന്തിയിൽ തന്നെയുണ്ടാവാറുണ്ട്. 2020 എന്ന വർഷം ഒരു ദുരന്ത വർഷമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. കൊറോണ, ഉരുൾപൊട്ടൽ, വിമാന അപകടം തുടങ്ങിയ ദുരന്തങ്ങൾ മൂലം ജനങ്ങൾ ഇപ്പോൾ ഒന്നടങ്കം ആശങ്കയിലാണ് ഇരിക്കുന്നത്. ഒട്ടും പരിചിതമല്ലാത്ത അവസ്ഥയിലൂടെ കടന്ന് പോകുന്ന മലയാളികൾക്ക് ഒരു കൈത്താങ്ങായും ആത്മവിശ്വാസം പകർന്ന് നൽകുന്ന രീതിയിൽ ഒരു കുറിപ്പ് നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ്. മനുഷ്യരാശി ഇപ്പോൾ ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നിൽക്കുകയാണെന് കുറിപ്പിൽ താരം രേഖപ്പെടുത്തുകയുണ്ടായി. മൂർച്ചയേറിയ വാക്കുകൾ കൊണ്ട് ഓരോ മനുഷ്യമനസ്സിനോടും സ്നേഹത്തിന്റെ പ്രകാശമായി കൈകോർത്ത് നിൽക്കുവാൻ മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

Advertisement

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം. നമുക്കൊരു മിച്ചു നിൽക്കാം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close