“മമ്മൂക്ക എന്നെ കൂടുതൽ കംഫർട്ടബിളാക്കി” : ആൻസൻ പോൾ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയിൽ സഹസംവിധായകനായി പ്രവർത്തിച്ച്‌ പരിചയസമ്പന്നനായ ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പോയവർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായ ദി ഗ്രെറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അധെനിയാണ്.

ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ഫിലിപ്പ് അബ്രഹാം എന്ന ശക്തമായ കഥാപാത്രമായി യുവനടൻ ആൻസൻ പോൾ എത്തുന്നു. മമ്മൂക്കയുമായുള്ള ആദ്യ ചിത്രത്തിലെ തന്റെ എക്സ്പീരിയൻസിനെ കുറിച്ച് ആൻസൻ പോൾ പറയുന്നതിങ്ങനെ.

Advertisement

ഏതൊരു പുതുമുഖതാരത്തെയും പോലെ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതോർത്തു താൻ ടെൻഷനടിച്ചിരുന്നു. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന താരമാണ് , ഇന്ത്യ മുഴുവൻ അറിയുന്ന , ആദരിക്കുന്ന ഒരു ആക്ടിങ് ലെജൻഡ്. താൻ ശരിക്കും ടെൻഷനിലായിരുന്നുവെന്ന് ആൻസൻ . എന്നാൽ തന്നെ ലൊക്കേഷനിൽ കൂടുതൽ കംഫർട്ടബിളാക്കി നിർത്തണമെന്ന നിർദ്ദേശം മമ്മൂക്ക നേരെത്തെ തന്നെ സംവിധായകന് കൊടുത്തിരുന്നുവെന്നും, തന്നോടുള്ള മമ്മൂക്കയുടെ സ്നേഹപൂർവമായ സമീപനം തന്നെ ലൊക്കേഷനിൽ കുറെ കൂടി കംഫർട്ടാക്കുന്ന രീതിയിലായിരുന്നുവെന്നും ഒരു സ്വകാര്യ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആൻസൻ പോൾ പറഞ്ഞു. ചിത്രത്തിൽ അബ്രഹാമിന്റെ മക്കളിലൊരാളായ ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രമാണ് തന്റേത്. ചിത്രത്തെക്കുറിച്ച് വളരെ വലിയ പ്രതീക്ഷകളാണെന്നും, തന്റെ കഥാപാത്രത്തെ കുറിച്ചോ സിനിമയെ കുറിച്ചോ ഇപ്പോൾ കൂടുതലൊന്നും പറയാനാവില്ലെന്നും ആൻസൻ പോൾ വ്യക്തമാക്കി.

ഗുഡ്‌വിൽ എന്റർടൈന്മെന്റ് ന്റെ ബാനറിലൊരുങ്ങുന്ന അബ്രഹാമിന്റെ സന്തതികൾ റംസാൻ റിലീസായി തീയറ്ററുകളിൽ എത്തും. 2016ൽ റംസാൻ റിലീസായി എത്തിയ മമ്മൂട്ടി ചിത്രം കസബക്ക് ശേഷം ഗുഡ്‌വിൽ എന്റർടൈന്മെന്റ് നിർമ്മിക്കുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ജയസൂര്യ നായകനായി എത്തിയ ഗുഡ്‌വിൽ എന്റർടൈന്മെന്റ് നിർമ്മിച്ച ക്യാപ്റ്റൻ എന്ന ജയസൂര്യ ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നു .

Advertisement

Copyright © 2017 onlookersmedia.

Press ESC to close