24 മണിക്കൂറിൽ 6 മില്യൺ വ്യൂസും റെക്കോർഡ് ലൈക്ക്സും; സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മഹാവീര്യർ ടീസർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മഹാവീര്യറിന്റെ ആദ്യ ടീസർ ഇന്നലെയാണ് റിലീസ് ചെയ്തത്. പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് നായക വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ഇതിന്റെ ആദ്യ ടീസർ ഇറങ്ങിയ നിമിഷം മുതൽ വലിയ ചർച്ചയായി മാറി. ഫാന്റസി കലർത്തി ഒരുക്കിയ വളരെ വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. ഇപ്പോഴിതാ 24 മണിക്കൂറിൽ ഏറ്റവുമധികം റിയൽ ടൈം വ്യൂസും ലൈക്ക്സും നേടുന്ന മലയാളം സിനിമ ടീസർ എന്ന റെക്കോർഡും മഹാവീര്യർ ടീസർ നേടിയിരിക്കുകയാണ്.

6 മില്യൺ റിയൽ ടൈം വ്യൂസും 308K ലൈക്ക്സുമാണ് ഈ ടീസർ നേടിയെടുത്തത്. വ്യൂസ് റെക്കോർഡിൽ പൃഥ്വിരാജ്- അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന്റെ ടീസറിന്റെ റെക്കോർഡ് ആണ് ഇത് മറികടന്നത് എങ്കിൽ, ലൈക്സ് റെക്കോർഡിൽ മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്മ പർവത്തിന്റെ റെക്കോർഡ് ആണ് മഹാവീര്യർ തകർത്തത്. നിവിൻ പോളി, ആസിഫ് അലി എന്നിവർക്കൊപ്പം ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രം, എം. മുകുന്ദന്റെ കഥയെ ആധാരമാക്കിയാണ് എബ്രിഡ് ഷൈൻ രചിച്ചിരിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും പ്രധാന ഘടകങ്ങൾ ആയെത്തുന്ന ഈ ചിത്രത്തിൽ ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും ഉണ്ടാകും. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് ഇഷാൻ ചാബ്രയും എഡിറ്റ് ചെയ്തിരിക്കുന്നത് മനോജുമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author