സൂപ്പർ വിജയം നേടി കോടതി സമക്ഷം ബാലൻ വക്കീൽ; സന്തോഷം പ്രകടിപ്പിച്ചു നിർമ്മാതാക്കൾ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ജനപ്രിയ നായകൻ ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഫാമിലി ത്രില്ലർ മലയാളത്തിലെ ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം വിജയമായതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഈ ചിത്രം നിർമ്മിച്ച വയാകോം മോഷൻ പിക്ചേഴ്സ്. ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനിയായ വയകോമിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. മലയാളത്തിലെ തങ്ങളുടെ ആദ്യ നിർമ്മാണ സംരംഭം തന്നെ സൂപ്പർ ഹിറ്റ് ആയതിൽ ഏറെ സന്തോഷം ഉണ്ടെന്നു അവർ ഒഫീഷ്യൽ ആയി തന്നെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തി.

കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ് ഈ ദിലീപ് ചിത്രത്തിന്റെയും വമ്പൻ വിജയത്തിന് കാരണം. ബി  ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. വിക്കനായ ബാലകൃഷ്ണൻ എന്ന വക്കീൽ ആയി ദിലീപ് നടത്തിയ ഗംഭീര പ്രകടനവും, ഒപ്പം സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ് എന്നിവരുടെ പ്രകടനവും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായി മാറി.  മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ പ്രിയ ആനന്ദും ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. കോമഡിയും ത്രില്ലും ആക്ഷനും ഗാനങ്ങളും സസ്പെന്സും ട്വിസ്റ്റുകളും എല്ലാം നിറഞ്ഞ ഈ ചിത്രം സാങ്കേതികമായും മികച്ച നിലവാരം ആണ് പുലർത്തിയത്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ഭീമൻ രഘു, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, ലെന, റാണ പ്രതാപ്, അർജുൻ നന്ദകുമാർ, തെസ്നി ഖാൻ, ബാഹുബലി പ്രഭാകർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm