കേരളം കീഴടക്കാൻ കോടതി സമക്ഷം ബാലൻ വക്കീൽ ഇന്നെത്തുന്നു ; തിയേറ്റർ ലിസ്റ്റ് ഇതാ..!

Advertisement

പ്രേക്ഷകർ  ഏറെ കാത്തിരുന്ന ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ നാളെ റിലീസ് ചെയ്യുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും ഒരേ ദിവസമാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മലയാളത്തിലേക്ക് ആദ്യമായി എത്തിയ ബോളിവുഡ് സിനിമ നിർമ്മാണ- വിതരണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. വമ്പൻ പ്രതീക്ഷകൾക്ക് നടുവിൽ ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കേരളത്തിലും പുറത്തും വലിയ റിലീസ് തന്നെയാണ് ഈ ഫാമിലി ത്രില്ലെർ ചിത്രം നേടിയെടുത്തിരിക്കുന്നതു എന്ന് പറയാം. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

ബാലകൃഷ്ണൻ എന്ന് പേരുള്ള വിക്കുള്ള ഒരു വക്കീൽ ആയി ദിലീപ് എത്തുന്ന ഈ ചിത്രം കോമെടിയും ആവേശവും ആക്ഷനും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് ഗാനങ്ങൾ  ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. അഖിൽ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, അജു വർഗീസ്, പ്രിയ ആനന്ദ്, ഭീമൻ രഘു, ബിന്ദു പണിക്കർ, ഗണേഷ് കുമാർ എന്നിവരും അഭിനയിച്ചിരിക്കുന്നു

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close